ഡിസംബർ മാസത്തിൽ യേശുക്രിസ്തു ജനിച്ചു..അതും 25 ന് അടുത്ത് എന്ന് തെളിയിക്കുന്ന രേഖകൾ പുതിയ നിയമത്തിൽ കിടപ്പുണ്ട് .അതറിയണമെങ്കിൽ ബൈബിൾ അന്വേഷണ ബുദ്ധിയോടെ പഠിക്കണം.”
അതിലേക്ക് പോകുന്നതിന് മുൻപ് അതിപ്രധാനമായി നമ്മൾ ഓർത്തിരിക്കേണ്ട ഒരു സത്യ൦ “ബൈബിൾ ഉണ്ടായത് സഭയിലൂടെയാണ്…അല്ലാതെ ബൈബിളിലൂടെ അല്ല സഭ ഉണ്ടായത്.എന്നതാണ്.
ബൈബിൾ ഇന്നത്തെ നിലയിൽ ക്രമീകരിച്ചത് ക്രീസ്തിയ സഭയാണ്.അതിൽ പരിശുദ്ധാത്മ നിയോഗം ഉണ്ടായിരുന്നു എന്നത് സത്യവുമാണ്. ഗുട്ടൻബർഗ് അച്ചടിയന്ത്രം കണ്ട് പിടച്ചത് 13 നൂറ്റാണ്ടിലാണ്.ഇത് വ്യാപകമായതും നമുക്ക ബൈബിൾ ലഭ്യമായതും 17 നൂറ്റാണ്ടോടെയാണ്. അതുവരെ ഉണ്ടായിരുന്നത് കൈ എഴുത്ത് പ്രതികളായിരുന്നു.അതും പൂർണ്ണ രൂപത്തിലായിരുന്നില്ല.പുതിയ നിയമത്തിൻറ്റെ ഒരു കൈയെഴുത്ത് പ്രതി വെളിച്ചം കണ്ടതുപോലും AD 425 ലാണ്. അതായത് പറഞ്ഞ് വന്നത് ആദ്യ നാല് നൂറ്റാണ്ടുകൾ ബൈബിൾ നിലവിൽ ഇല്ലായിരുന്നു. അപ്പോൾ ക്രൈസ്തവ സഭ ഏത് അടിസ്ഥാനത്തിൽ വളർന്നു? പാരമ്പര്യം വേണ്ട ബൈബിൾ മാത്രം മതി എന്ന് പറയുന്ന ആത്മീയവാദികൾ മറുപടി പറയട്ടെ. AD 100 ന് മുൻപേ ശിഷ്യന്മാർ എല്ലാവരും രക്തസാക്ഷികൾ ആയി. പിന്നെ സഭ എങ്ങനെ വളർന്നു? ആരാണ് സഭയെ നയിച്ചത്? ഉത്തരം ഒന്നേയുളളൂ. പരിശുദ്ധാത്മ നിയോഗത്താൽ മരുഭൂമിയിലെ സഭാപിതാക്കന്മാർ. അവർ പരിശുദ്ധാത്മ പ്രേരിതരായി എടുത്ത തീരുമാനങ്ങൾ പഠിപ്പിക്കലുകൾ അവരുടെ എഴുത്തുകൾ എല്ലാം ദുരുപദേശങ്ങളിൽ ആടിയുലഞ്ഞപ്പോൾ സഭയെയു൦ ക്രിസ്തീയ വിശ്വാസത്തെ സംരക്ഷിച്ചതിൽ ലോകത്ത് നിലനിർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. ബൈബിൾ ലോകത്തില്ലാതിരുന്ന കാലത്ത് ത്രീയേക ദൈവ വിശ്വാസം വിശ്വാസികളെകൊണ്ട് സഭയിൽ ഏറ്റ് പറയിപ്പിക്കുന്നതിന് തലമുറകളിൽ ക്രിസ്തീയ വിശ്വാസം നിലനിർത്തുന്നതിന് വേണ്ടി സഭാ പിതാക്കന്മാർ രൂപം കൊടുത്തതാണ് നിഖ്യാ വിശ്വാസപ്രമാണം. ക്രിസ്തീയ സഭക്ക് രണ്ടായിരം വർഷത്തെ പാരമ്പര്യവും ചരിത്രവും ഉണ്ട്. അതിൻറ്റെ അവകാശം കത്തോലിക്കാ സഭക്കും ഓർത്തഢോക്സ് സഭക്കുമല്ലാതെ മറ്റാർക്കും ഇല്ല ബൈബിളിന്റെ ഇന്നത്തെ നിലയിലുള്ള രൂപീകരണത്തിന് അവരോട് നമ്മൾ കടപ്പട്ടിരിക്കുന്നു എന്നത് വസ്തുതയാണ്. അല്ലാതെ 100 വർഷം മുൻപ് ഉണ്ടായ പെന്തികോസ്ത്കാർക്ക് എന്ത് പാരമ്പര്യം എന്ത് ചരിത്രം..16 നൂറ്റാണ്ട് വരെ ലോകത്ത് ഉണ്ടായിരുന്നത് കത്തോലിക്കാ സഭ മാത്രമാണ്. അതിൽ നിന്ന് പൊഴിഞ്ഞതാ ബാക്കി മുഴുവൻ..
.
ഇനി ക്രിസ്തുമസിലേക്ക് വരാം.സഭാപിതാക്കന്മാരുടെ പഠിപ്പിക്കലുകൾ ഉണ്ടായിരുന്നു എന്നതും ബൈബിൾ നിലവിൽ ഇല്ലാതിരുന്നകാലവും ഓർമ്മയിലിരിക്കട്ട……..അതുകൊണ്ട് ഈ വിഷയം മനസിലാകണമെങ്കിൽ നാല് മേഖലകളിലൂടെ നമ്മൾ കടന്ന് പോകണം.
1) ചരിത്രതെളിവുകൾ (Historical Evidences) 2)ബൈബിൾ തെളിവുകൾ( Biblical Evidences )
3) സഭാ പാരമ്പര്യങ്ങളുടെ തെളിവുകൾ. (Ecclesiatical Evidences)
4) Logical Evidences യുക്തിപരമായ തെളിവുകൾ..
നമുക്ക് ആദ്യം ബൈബിളിലേക്ക് പോകാം.ബൈബിൾ വെറുതേ വായിച്ചാൽ യേശു ജനിച്ചത് ഡിസംബറിലാണെന്ന് ഒരു തെളിവും കാണില്ല. പകരം കുറേ വരട്ടു വാദങ്ങൾ കൊണ്ടുവരും.അത് മനസിലാക്കണമെങ്കിൽ അന്വേഷണാത്മക പഠനം ( Reaserch Study) പരിശുദ്ധാത്മ സഹായം എന്നിവ രണ്ടും വേണം. പിന്നേ വിവേകമുള്ള ഒരു മനസും. .
1) ബൈബിൾ തെളിവ്… (Biblical Evidences)
സെഖ റിയാ പുരോഹിതന് ലഭിച്ച ദൈവീക അരുളപ്പാട്.Lk 1:പൗരോഹിത്യ നടപടികളനുസരിച്ച് ദൈവാലയത്തിൽ ധൂപം അർപ്പിക്കുന്നതിന് സഖറിയാ പുരോഹിതന് നറുക്ക് വീണു.ഇതനുസരിച്ച് ധൂപാർപ്പണ വേളയിൽ ദൂതൻ പ്രത്യക്ഷനായി ഒരു മകൻ ജനിക്കുമെന്നറിയിച്ചു.ഈ ശിശുവാണ് യോഹന്നാൻ സ്നാപകൻ. യേശുവിൻറ്റെ അമ്മ മറിയംഗർഭം ധരിക്കുന്നത് ഇതിന് ശേഷം ആറ് മാസം കഴിഞ്ഞാണെന്ന് തിരുവചനം രേഖപ്പടുത്തുന്നു. അതായത് യോഹന്നാൻ സ്നാപകനെക്കാൾ ആറ് മാസത്തെ പ്രായ വ്യത്യാസം യേശുവിന് ഉണ്ടെന്ന് സാരം!
അങ്ങനെയെങ്കിൽ യോഹന്നാൻ സ്നാപകൻറ്റെ ജന്മദിനം കണ്ട് പിടിച്ചാൽ യേശുവിൻറ്റെ ജന്മ ദിനം കണ്ട് പിടിക്കാമല്ലോ! ആ വഴിയിലൂടെ ഒന്ന് പിന്നോട്ട് സഞ്ചരിച്ച് നോക്കാം………..
അഹരോൻ കുടുംബാംഗമായിരുന്നു സഖറിയാ പുരോഹിതൻറ്റെ പത്നി എലിസബേത്ത്. വി. ലൂക്കാ 1:5 സഖറിയാ പുരോഹിതൻ ശുശ്രൂഷാ കാലം തികച്ച് ഭവനത്തിലേക്ക് മടങ്ങി. വി.ലൂക്കാ1:23.കൂറിൻറ്റെ ക്രമപ്രകാരം അബിയാകൂറിൽ പൗരോഹിത്യ ശുശ്രൂഷ നിർവ്വഹിച്ച പുരോഹിതൻ ആയിരുന്നു നീതിമാനായിരുന്ന സഖറ്യാ പുരോഹിതൻ. ……”ആ നാളുകൾ കഴിഞ്ഞ് സഖറിയാപുരോഹിതൻറ്റെ ഭാര്യ എലിസബത്ത് ഗർഭംധരീച്ചു ലൂക്കാ 1:24. അതായത് തിരികെ വീട്ടിൽ എത്തിയ ശേഷം ഗർഭം ധരിച്ചു എന്ന് വ്യക്തം .അതിന് ശേഷം 5 മാസം എലിസബേത്ത് മറഞ്ഞ് താമസിക്കുന്നു. ആറാം മാസത്തിൽ ഗബ്റിയേൽ മാലാഖ യേശുവിൻറ്റെ അമ്മ മറിയത്തിന് പ്രത്യക്ഷപ്പെടുന്നു. വി. ലൂക്കാ 1:26. സഖറ്യാപുരോഹിതൻ അബിയായുടെ ഗണത്തിൽ 8-ാ൦ ക്രമത്തിലാണല്ലോ ശുശ്രൂഷ ചെയ്തു വന്നത്. അബിയാഗണ൦ 8 ക്രമപ്രകാരം യോഹന്നാൻ സ്നാപകൻറ്റെ ജന്മദിനം കണ്ട് പിടിക്കുവാൻ അൽപ്പം കൂടി പിന്നോട്ട് പോയി നോക്കാം..
1ദിന വൃത്താന്ത൦ 24:10. യേശു ക്രിസ്തുവിന് ആയിരം വർഷങ്ങൾക്ക് മുൻപ് ദാവീദ് രാജാവ് പൗരോഹിത്യം ക്രമപ്പെടുത്തിയത് ഗണങ്ങൾ ആയിട്ടായിരുന്നു. ആകെ 24 ഗണങ്ങൾ. .അതിൽ 12 എണ്ണം ദൈവാലയത്തിൻറ്റെ ഭരണനിർവ്വഹണത്തിനും ബാക്കി 12 എണ്ണം ശുശ്രൂഷകുൾക്കും ആയിരുന്നു. ഓരോ ക്രമത്തിലും ഉള്ളവർ ഹീബ്രുവർഷത്തിലെ ആദ്യമാസമായ നീസാൻ മാസം (മാർച്ച് മാസം ആദ്യം തുടങ്ങി ഏപ്രിൽ ആദ്യംവരേ) മുതൽ ഓരോ മാസം ഓരോ ശുശ്രൂഷകൾ ചെയ്തു വന്നു. അബിയാവിൻറ്റെ മക്കൾ എട്ടാം ക്രമത്തിൽ ആയിരുന്നു.( 1 chroni ch 10)അങ്ങനെയെങ്കിൽ എട്ടാം ക്രമത്തിൽ വരുന്ന സഖറിയാ പുരോഹിതൻ ശുശ്രൂഷ ചെയ്തത് ഹീബ്രു കണ്ടർ അനുസരിച്ച് എട്ടാം മാസം അതായത് നമ്മുടെ ഒക്ടോബർ മാസം ആദ്യ ദിനങ്ങൾ എന്ന് വ്യക്തമാകുന്നു. ശുശ്രൂഷാകാലം ഒരാഴ്ച എന്ന് വ്യക്തമാകുന്നു. 2chronicles 23:8, 1 Chronicles 9:25. അങ്ങനെയെങ്കിൽ ശുശ്രുഷ തുടങ്ങിയത് ഒക്ടോബർ 5 ആണെങ്കിൽ 12 ന് ശുശ്രുഷ പൂർത്തിയാക്കി വീട്ടിൽ എത്തുകയും ഒക്ടോബർ 15-30 ന് ഇടയിൽ എലിസബത്തിൻറ്റെ ഗർഭധാരണം നടക്കുകയും ചെയ്തിരിക്കണം. അതിന് ശേഷം എലീശബെത്ത് 5 മാസം ഒളിവിൽ താമസിക്കുന്നു. അതിന് ശേഷം ആറാം മാസം മുകളിൽ പറഞ്ഞ കണക്കനുസരിച്ച് മാർച്ച് മാസം 15 മുതൽ ഏപ്രിൽ 15 വരെ എന്ന് മനസിലാക്കാം. ഈ ദിവസങ്ങളിൽ ഗബ്രിയേൽ മാലാഖ മറിയത്തിന് പ്രത്യക്ഷനായി യേശുവിൻറ്റെ ജനനം വാഗ്ദാനം ചെയ്യുന്നു. ഇത് ആറാം മാസം എന്ന് പറയുമ്പോൾ ഇതിൻറ്റെ മദ്ധ്യഭാഗം തന്നേ എടുക്കാം.അങ്ങനെയെങ്കിൽ ഏപ്രിൽ 1 മുതൽ സാധാരണ ഗർഭകാലം ആയ 270 ദിവസം കൂട്ടിയാൽ ഡിസംബർ 25 എന്ന് കിട്ടുന്നു. അതിൽ സംശയമില്ലല്ലോ.ക്രിത്യം 25 എന്ന് ബൈബിൾ പറയുന്നില്ലാ എങ്കിലും ബൈബിൾ കണക്കുകൾ സുവ്യക്തമാണ്.സഭ ക്രിസ്തുവിൻറ്റ ജനനദിവസം ഡിസംബർ 25 എന്ന് പറയുന്നത് ഈ കണക്കനുസരിച്ചാണ്. അല്ലാതെ ഒരു ദിവസം ചുമ്മാതെ അങ്ങ് തട്ടികൂട്ടിയതല്ല എന്നറിയുക. പൗലോസ് ശ്ളീഹായുടെ വാക്കുകൾ സഭ പരിഗണിച്ചിട്ടുണ്ട് എന്നറിയണം. ദാവീദിൻറ്റെ സന്തതിയായി ജനിച്ച് മരിച്ച് ഉയർത്തെഴുന്നേറ്റ യേശുവിനെ ഓർത്തുകൊള്ളുക ..”അപ്പോൾ യേശുവിൻറ്റെ ജനനം മരണം ഉയർപ്പ് ഇത് മൂന്നും സഭക്ക് പ്രാധാന്യം ഉള്ളതാണ് എന്ന് മനസിലാക്കിയാണ് സഭ ഈ മൂന്ന് കാര്യങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നത്. അല്ലാതെ പെന്തികോസ്ത് പാസ്റ്റർമാർ പ്രചരിപ്പിക്കുന്നത് പോലെ ഒരു ദിവസം കോൺസ്റ്റന്റൈൻ ചക്രവർത്തി തട്ടികൂട്ടിയതല്ല. യേശുവിൻറ്റെ ജനനം മരണം ഉയർപ്പ് എന്നീ മൂന്ന് കാര്യങ്ങൾക്ക് മാത്രമാണ് മുഴുലോകരാജ്യങ്ങളിലും ഒരേ ദിവസം അവധി. ലോകം ആ യാഥാർത്ഥ്യം അംഗീകരിച്ചു. കാരണം സഭയിലൂടെ ദൈവം ലോകത്തെ സ്വാധിനിച്ചു.ഹിന്ദുവും മുസ്ളിമും ക്രിസ്ത്യാനിയും പാഴ്സിയും എന്നുവേണ്ട സകലരും ആ ദിവസങ്ങളെ ക്രിസ്തുപരമായി അംഗീകരിച്ചുകഴിഞ്ഞു. കലണ്ടർ ഒന്ന് നോക്കൂ. പക്ഷേ പെന്തികോസ്തുകാർ ഉൾപ്പടെയുള്ള കേട്ടു ഗ്രൂപ്പുകൾക്ക് നേരം വെളുത്തിട്ടില്ല ഇതുവരെ.
# 2)ചരിത്ര തെളിവുകൾ ( Historical facts /Evidences).
A) AD 115ൽ തന്നേ ക്രിസ്തുമസ് celebrate ചെയ്തതായി History of Pops എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. സഭാപിതാവു൦ ക്രൈസ്തവ എഴുത്തുകാരനുമായിരുന്ന ഹിപ്പോലെറ്റസ് AD 204 ൽ എഴുതിയ പുസ്തകത്തിൽ ക്രിസ്തുവിൻ ജനനം ഡിസംബർ 25 എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.
B) AD 350 ൽ ജറുസലേമിലെ ബിഷപ്പായിരുന്ന വി. സിറിൽ പോപ്പ് ജൂലിയസ് ഒന്നാമനോട് ക്രിസ്തുവിൻ ജനനം എന്നാണെന്ന് റോമൻ പബ്ളിക് രേഖകൾ പരിശോധിച്ച് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതി (ജറുസലേം ദൈവാലയം തകർക്കപ്പട്ടപ്പോൾ അവിടെ ഉണ്ടായിരുന്ന രേഖകൾ നശിപ്പിക്കാതെ റോമൻ ചക്രവർത്തിയായ ടൈറ്റസ് അത് മുഴുവൻ റോമൻ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി അവിടെ സൂക്ഷിച്ചു.ഇന്ന് അത് റോമൻ പബ്ളിക് രേഖകൾ എന്ന പേരിൽ വത്തിക്കാൻ കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുണ്ട്.ഇത് പരിശോധിച്ച് പോപ്പ് ജൂലിയസ് ഒന്നാമൻ മാർപ്പാപ്പ ജെറുസലേമിലെ ബിഷപ്പ് സിറിലിന് കൊടുത്ത മറുപടി യേശുവിന്റെ ജനന൦ റോമൻ പബ്ലിക് രേഖകൾ അനുസരിച്ച് ഡിസംബർ 25 എന്നാണ്.
C) സഭാ പിതാവായ ജസ്റ്റിൻ മാർട്ടയർ റോമൻ ചക്രവർത്തിക്ക് അയച്ച കത്തിൽ ക്രിസ്തുജനനം ഡിസംബർ 25 എന്ന് കൃത്യമായി എഴുതിയിരിക്കുന്നു.
# 3) Eclesiatical Evidences( സഭാ പാരമ്പര്യങ്ങൾ
യേശുവിന്റെ ജനനസമയത്ത് അവർ പേർവഴി ചാർത്തേണ്ടതിന് സ്വദേശത്തേക്ക് പോയി എന്ന് ബൈബിളിൽ നാം വായിക്കുന്നു. അതായത് അഗസ്റ്റസ് സീസറുടെ കാലത്ത് റോമൻ സാമ്രാജ്യം സെൻസസ് രേഖപ്പടുത്തി. ഈ സെൻസസ് രേഖകൾ ഉൾപ്പടെ 2500 വർഷം മുൻപത്തെ രേഖകൾ വരെ റോമിലെ വത്തിക്കാൻ കൊട്ടാരത്തിൽ സഭ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ആ സെൻസസ് രേഖയിൽ യേശു ജനിച്ചത് ഡിസംബർ 25 എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ( അമേരിക്കൻ പ്രസിഡന്റ് ആയി സ്ഥാനമേറ്റെടുത്ത ഡോണൾഡ് ട്രംപ് യേശുവിന്റെ ജനന൦ സംബന്ധിച്ച രേഖകൾ പുറത്ത് വിടണ൦ എന്ന് ആവശ്യപ്പെട്ടത് ഓർക്കുക)
# 4) Logical Evidences.(യുക്തിപരമായ തെളിവുകൾ)
Lk 2:8 “അന്ന് ആ പ്രദേശത്ത് ഇടയന്മാർ ആട്ടിൻ കൂട്ടത്തെ കാവൽ കാത്ത് വെളിയിൽ പാർത്തിരുന്നു.”യേശുവിൻറ്റെ ജനനം ഡിസംബർ മാസത്തിൽ അല്ലാ എന്ന് വാദിക്കുന്ന പ്രാദേശിക സഭാ ഗ്രൂപ്പുകൾ അതിന് തെളിവായി പറയുന്നത് Lk 2:8 ആണ്. അതിന് അവർ പറയുന്ന ന്യായവാദം തണുപ്പ് കാലത്ത് ഇടയന്മാർ പുറത്ത് കാവൽ പാർക്കില്ലാ എന്നാണ്.എന്നാൽ ആ വാക്യം സൂഷ്മമായി പരിശോധിച്ചാൽ നിരവധി വസ്തുതകൾ പുറത്ത് വരും. അന്നത്തെ എല്ലാ വീടുകളിലുംതണുപ്പ് കാലത്ത് തീ കായുന്നതിന് നെരിപ്പോട് ഇല്ലായിരുന്നു. അങ്ങനെയുള്ളവർ പുറത്ത് തീ കത്തിച്ച് കായുമായിരുന്നു.വിശേഷിച്ചും ഇടയന്മാർ.കാരണം ഇടയന്മാരുടെ താൽകാലിക കുടിലുകൾ നിർമ്മിച്ചിരുന്നത് പുല്ലും വൈക്കോലും ചുള്ളികമ്പുകളും ഉപയോഗിച്ചായിരുന്നു.അകത്ത് തീ കത്തിച്ചാൽ ഈ കുടിലുകൾ കത്തി പോകും എന്ന് സുവ്യക്തം.ആ സമയം മഴ ഇല്ലായിരുന്നു എന്നതും വ്യക്തമാണ്.മഴ ഉണ്ടായിരുന്നു എങ്കിൽ പുറത്ത് തീ കായുന്നതും അസാദ്ധ്യം.
പലസ്തീനിൽ ആടുകളുടെ പ്രസവകാലം ഡിസംബർ മദ്ധ്യത്തിലാണ്. മുട്ടനാടുകൾക്ക് ഇണയോടുള്ള താൽപ്പര്യം കൂടുന്നത് ജൂൺ മാസത്തിലാണ്.പെണ്ണാടുകളുടെ ഗർഭകാലം5 മാസമാണ്.അതിനാൽ കുഞ്ഞാടുകൾ ജനിക്കുന്നത് അധികവും ഡിസംബർ മദ്ധ്യത്തിലും ആണ്. ജെറുസലേ൦ ദേവാലയത്തിലേക്ക് യാഗം അർപ്പിക്കുന്നതിന് വേണ്ടിയുള്ള ആവാസി ആടുകളെ സൂക്ഷിക്കുന്നതും അവയുടെ കുഞ്ഞുങ്ങളെ ഊനമില്ലാത്തവയായി പരിപാലിച്ച് ദൈവാലയത്തിൽ എത്തിക്കുന്നതിനു൦ ജെറുസലേം ദൈവാലയ ശുശ്രൂഷയുടെ ഭാഗമായി നിയമിക്കപ്പെട്ട ആട്ടിടയന്മാരായിരുന്നു ഇവർ. ബേത്ലഹേമിലെ ഏദാർ ഗോപുരത്തിനടുത്തായിരുന്നു ഇവർ ആടുകളെ കാത്ത് കഴിഞ്ഞിരുന്നത്. ദൈവാലയത്തിലേക്കുള്ള ആവാസി ആടുകളുടെ ജനനകാല൦ ദൈവത്തിൻറ്റെ കുഞ്ഞാടായ ക്രിസ്തു ജനിക്കുവാൻ ആ ദിവസം തിരഞ്ഞെടുത്തു എങ്കിൽ അത് എത്ര ധന്യമാണ്.
യേശുവിൻറ്റെ ജനനം സംബന്ധിച്ച എൻറ്റെ നിരന്തര പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും ഒരു ചെറിയ ഭാഗം മാത്രമാണിത്. ഇത് എനിക്ക് ലഭിച്ചിട്ടുള്ള ചെറിയ അറിവുകൾ മാത്രമാണ്. കാലത്തിൻറ്റെ പ്രയാണത്തിൽ ക്രിസ്തുവിൻറ്റെ ജനനവും മരണവും ഉയർപ്പും ഇല്ലാതാക്കുവൻ ഇരുട്ടിൻറ്റെ ശക്തികൾ കിണഞ്ഞ് പരിശ്രമിക്കുന്നു.ഞാൻ ഈ വരികൾ കുറിക്കുമ്പോൾ AD &BC എന്നിവ ചരിത്രത്തിൽ നിന്നും മായിക്കപ്പട്ടു .ഇപ്പോൾ BCE ( before common Erra/ CE -Common Era എന്നാക്കി കഴിഞ്ഞു.അതായത് ക്രിസ്തു കേന്ദീക്രതമായതെല്ലാം അട്ടിമറിക്കപ്പടുന്ന കാലയളവിലാണ് നമ്മൾ ജീവിക്കുന്നത് .അപ്പോൾ ക്രിസ്തുമസും ആഘോഷവും ഒന്നും വേണ്ടാ എന്ന് പറയുന്നവർ അടുത്ത തലമുറ യേശുവിനേ ഓർമ്മിക്കാതിരിക്കുവാൻ പോരാടുന്ന അന്ധകാരശക്തികൾക്ക് കൂട്ട് നിൽക്കുന്നു എന്ന് മറക്കാതിരീക്കുക. …. തുടരും.
Rev.Mathews Mathew…