Mathews Mathews – Vazhi Vilakku https://vazhivilakku.com Blogs Sat, 28 Dec 2024 14:18:11 +0000 en-US hourly 1 https://wordpress.org/?v=6.7.1 യേശുക്രിസ്തുവിന്റെ ജനന൦ ഡിസ൦ബർ 25 ന് തന്നേ. …. (ഒന്നാ൦ ഭാഗം.) https://vazhivilakku.com/jesus-born-on-25-dec/ https://vazhivilakku.com/jesus-born-on-25-dec/#respond Sat, 28 Dec 2024 14:03:34 +0000 https://vazhivilakku.com/?p=229 ഡിസംബർ മാസത്തിൽ യേശുക്രിസ്തു ജനിച്ചു..അതും 25 ന് അടുത്ത് എന്ന് തെളിയിക്കുന്ന രേഖകൾ പുതിയ നിയമത്തിൽ കിടപ്പുണ്ട് .അതറിയണമെങ്കിൽ ബൈബിൾ അന്വേഷണ ബുദ്ധിയോടെ പഠിക്കണം.” അതിലേക്ക് പോകുന്നതിന് മുൻപ് അതിപ്രധാനമായി നമ്മൾ ഓർത്തിരിക്കേണ്ട ഒരു സത്യ൦ “ബൈബിൾ ഉണ്ടായത് സഭയിലൂടെയാണ്…അല്ലാതെ ബൈബിളിലൂടെ അല്ല സഭ ഉണ്ടായത്.എന്നതാണ്. ബൈബിൾ ഇന്നത്തെ നിലയിൽ ക്രമീകരിച്ചത് ക്രീസ്തിയ സഭയാണ്.അതിൽ പരിശുദ്ധാത്മ നിയോഗം ഉണ്ടായിരുന്നു എന്നത് സത്യവുമാണ്. ഗുട്ടൻബർഗ് അച്ചടിയന്ത്രം കണ്ട് പിടച്ചത് 13 നൂറ്റാണ്ടിലാണ്.ഇത് വ്യാപകമായതും നമുക്ക ബൈബിൾ ലഭ്യമായതും 17 […]]]>

ഡിസംബർ മാസത്തിൽ യേശുക്രിസ്തു ജനിച്ചു..അതും 25 ന് അടുത്ത് എന്ന് തെളിയിക്കുന്ന രേഖകൾ പുതിയ നിയമത്തിൽ കിടപ്പുണ്ട് .അതറിയണമെങ്കിൽ ബൈബിൾ അന്വേഷണ ബുദ്ധിയോടെ പഠിക്കണം.”
അതിലേക്ക് പോകുന്നതിന് മുൻപ് അതിപ്രധാനമായി നമ്മൾ ഓർത്തിരിക്കേണ്ട ഒരു സത്യ൦ “ബൈബിൾ ഉണ്ടായത് സഭയിലൂടെയാണ്…അല്ലാതെ ബൈബിളിലൂടെ അല്ല സഭ ഉണ്ടായത്.എന്നതാണ്.

ബൈബിൾ ഇന്നത്തെ നിലയിൽ ക്രമീകരിച്ചത് ക്രീസ്തിയ സഭയാണ്.അതിൽ പരിശുദ്ധാത്മ നിയോഗം ഉണ്ടായിരുന്നു എന്നത് സത്യവുമാണ്. ഗുട്ടൻബർഗ് അച്ചടിയന്ത്രം കണ്ട് പിടച്ചത് 13 നൂറ്റാണ്ടിലാണ്.ഇത് വ്യാപകമായതും നമുക്ക ബൈബിൾ ലഭ്യമായതും 17 നൂറ്റാണ്ടോടെയാണ്. അതുവരെ ഉണ്ടായിരുന്നത് കൈ എഴുത്ത് പ്രതികളായിരുന്നു.അതും പൂർണ്ണ രൂപത്തിലായിരുന്നില്ല.പുതിയ നിയമത്തിൻറ്റെ ഒരു കൈയെഴുത്ത് പ്രതി വെളിച്ചം കണ്ടതുപോലും AD 425 ലാണ്. അതായത് പറഞ്ഞ് വന്നത് ആദ്യ നാല് നൂറ്റാണ്ടുകൾ ബൈബിൾ നിലവിൽ ഇല്ലായിരുന്നു. അപ്പോൾ ക്രൈസ്തവ സഭ ഏത് അടിസ്ഥാനത്തിൽ വളർന്നു? പാരമ്പര്യം വേണ്ട ബൈബിൾ മാത്രം മതി എന്ന് പറയുന്ന ആത്മീയവാദികൾ മറുപടി പറയട്ടെ. AD 100 ന് മുൻപേ ശിഷ്യന്മാർ എല്ലാവരും രക്തസാക്ഷികൾ ആയി. പിന്നെ സഭ എങ്ങനെ വളർന്നു? ആരാണ് സഭയെ നയിച്ചത്? ഉത്തരം ഒന്നേയുളളൂ. പരിശുദ്ധാത്മ നിയോഗത്താൽ മരുഭൂമിയിലെ സഭാപിതാക്കന്മാർ. അവർ പരിശുദ്ധാത്മ പ്രേരിതരായി എടുത്ത തീരുമാനങ്ങൾ പഠിപ്പിക്കലുകൾ അവരുടെ എഴുത്തുകൾ എല്ലാം ദുരുപദേശങ്ങളിൽ ആടിയുലഞ്ഞപ്പോൾ സഭയെയു൦ ക്രിസ്തീയ വിശ്വാസത്തെ സംരക്ഷിച്ചതിൽ ലോകത്ത് നിലനിർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. ബൈബിൾ ലോകത്തില്ലാതിരുന്ന കാലത്ത് ത്രീയേക ദൈവ വിശ്വാസം വിശ്വാസികളെകൊണ്ട് സഭയിൽ ഏറ്റ് പറയിപ്പിക്കുന്നതിന് തലമുറകളിൽ ക്രിസ്തീയ വിശ്വാസം നിലനിർത്തുന്നതിന് വേണ്ടി സഭാ പിതാക്കന്മാർ രൂപം കൊടുത്തതാണ് നിഖ്യാ വിശ്വാസപ്രമാണം. ക്രിസ്തീയ സഭക്ക് രണ്ടായിരം വർഷത്തെ പാരമ്പര്യവും ചരിത്രവും ഉണ്ട്. അതിൻറ്റെ അവകാശം കത്തോലിക്കാ സഭക്കും ഓർത്തഢോക്സ് സഭക്കുമല്ലാതെ മറ്റാർക്കും ഇല്ല ബൈബിളിന്റെ ഇന്നത്തെ നിലയിലുള്ള രൂപീകരണത്തിന് അവരോട് നമ്മൾ കടപ്പട്ടിരിക്കുന്നു എന്നത് വസ്തുതയാണ്. അല്ലാതെ 100 വർഷം മുൻപ് ഉണ്ടായ പെന്തികോസ്ത്കാർക്ക് എന്ത് പാരമ്പര്യം എന്ത് ചരിത്രം..16 നൂറ്റാണ്ട് വരെ ലോകത്ത് ഉണ്ടായിരുന്നത് കത്തോലിക്കാ സഭ മാത്രമാണ്. അതിൽ നിന്ന് പൊഴിഞ്ഞതാ ബാക്കി മുഴുവൻ..
.
ഇനി ക്രിസ്തുമസിലേക്ക് വരാം.സഭാപിതാക്കന്മാരുടെ പഠിപ്പിക്കലുകൾ ഉണ്ടായിരുന്നു എന്നതും ബൈബിൾ നിലവിൽ ഇല്ലാതിരുന്നകാലവും ഓർമ്മയിലിരിക്കട്ട……..അതുകൊണ്ട് ഈ വിഷയം മനസിലാകണമെങ്കിൽ നാല് മേഖലകളിലൂടെ നമ്മൾ കടന്ന് പോകണം.
1) ചരിത്രതെളിവുകൾ (Historical Evidences) 2)ബൈബിൾ തെളിവുകൾ( Biblical Evidences )
3) സഭാ പാരമ്പര്യങ്ങളുടെ തെളിവുകൾ. (Ecclesiatical Evidences)
4) Logical Evidences യുക്തിപരമായ തെളിവുകൾ..
നമുക്ക് ആദ്യം ബൈബിളിലേക്ക് പോകാം.ബൈബിൾ വെറുതേ വായിച്ചാൽ യേശു ജനിച്ചത് ഡിസംബറിലാണെന്ന് ഒരു തെളിവും കാണില്ല. പകരം കുറേ വരട്ടു വാദങ്ങൾ കൊണ്ടുവരും.അത് മനസിലാക്കണമെങ്കിൽ അന്വേഷണാത്മക പഠനം ( Reaserch Study) പരിശുദ്ധാത്മ സഹായം എന്നിവ രണ്ടും വേണം. പിന്നേ വിവേകമുള്ള ഒരു മനസും. .

1) ബൈബിൾ തെളിവ്… (Biblical Evidences)
സെഖ റിയാ പുരോഹിതന് ലഭിച്ച ദൈവീക അരുളപ്പാട്.Lk 1:പൗരോഹിത്യ നടപടികളനുസരിച്ച് ദൈവാലയത്തിൽ ധൂപം അർപ്പിക്കുന്നതിന് സഖറിയാ പുരോഹിതന് നറുക്ക് വീണു.ഇതനുസരിച്ച് ധൂപാർപ്പണ വേളയിൽ ദൂതൻ പ്രത്യക്ഷനായി ഒരു മകൻ ജനിക്കുമെന്നറിയിച്ചു.ഈ ശിശുവാണ് യോഹന്നാൻ സ്നാപകൻ. യേശുവിൻറ്റെ അമ്മ മറിയംഗർഭം ധരിക്കുന്നത് ഇതിന് ശേഷം ആറ് മാസം കഴിഞ്ഞാണെന്ന് തിരുവചനം രേഖപ്പടുത്തുന്നു. അതായത് യോഹന്നാൻ സ്നാപകനെക്കാൾ ആറ് മാസത്തെ പ്രായ വ്യത്യാസം യേശുവിന് ഉണ്ടെന്ന് സാരം!
അങ്ങനെയെങ്കിൽ യോഹന്നാൻ സ്നാപകൻറ്റെ ജന്മദിനം കണ്ട് പിടിച്ചാൽ യേശുവിൻറ്റെ ജന്മ ദിനം കണ്ട് പിടിക്കാമല്ലോ! ആ വഴിയിലൂടെ ഒന്ന് പിന്നോട്ട് സഞ്ചരിച്ച് നോക്കാം………..

അഹരോൻ കുടുംബാംഗമായിരുന്നു സഖറിയാ പുരോഹിതൻറ്റെ പത്നി എലിസബേത്ത്. വി. ലൂക്കാ 1:5 സഖറിയാ പുരോഹിതൻ ശുശ്രൂഷാ കാലം തികച്ച് ഭവനത്തിലേക്ക് മടങ്ങി. വി.ലൂക്കാ1:23.കൂറിൻറ്റെ ക്രമപ്രകാരം അബിയാകൂറിൽ പൗരോഹിത്യ ശുശ്രൂഷ നിർവ്വഹിച്ച പുരോഹിതൻ ആയിരുന്നു നീതിമാനായിരുന്ന സഖറ്യാ പുരോഹിതൻ. ……”ആ നാളുകൾ കഴിഞ്ഞ് സഖറിയാപുരോഹിതൻറ്റെ ഭാര്യ എലിസബത്ത് ഗർഭംധരീച്ചു ലൂക്കാ 1:24. അതായത് തിരികെ വീട്ടിൽ എത്തിയ ശേഷം ഗർഭം ധരിച്ചു എന്ന് വ്യക്തം .അതിന് ശേഷം 5 മാസം എലിസബേത്ത് മറഞ്ഞ് താമസിക്കുന്നു. ആറാം മാസത്തിൽ ഗബ്റിയേൽ മാലാഖ യേശുവിൻറ്റെ അമ്മ മറിയത്തിന് പ്രത്യക്ഷപ്പെടുന്നു. വി. ലൂക്കാ 1:26. സഖറ്യാപുരോഹിതൻ അബിയായുടെ ഗണത്തിൽ 8-ാ൦ ക്രമത്തിലാണല്ലോ ശുശ്രൂഷ ചെയ്തു വന്നത്. അബിയാഗണ൦ 8 ക്രമപ്രകാരം യോഹന്നാൻ സ്നാപകൻറ്റെ ജന്മദിനം കണ്ട് പിടിക്കുവാൻ അൽപ്പം കൂടി പിന്നോട്ട് പോയി നോക്കാം..

1ദിന വൃത്താന്ത൦ 24:10. യേശു ക്രിസ്തുവിന് ആയിരം വർഷങ്ങൾക്ക് മുൻപ് ദാവീദ് രാജാവ് പൗരോഹിത്യം ക്രമപ്പെടുത്തിയത് ഗണങ്ങൾ ആയിട്ടായിരുന്നു. ആകെ 24 ഗണങ്ങൾ. .അതിൽ 12 എണ്ണം ദൈവാലയത്തിൻറ്റെ ഭരണനിർവ്വഹണത്തിനും ബാക്കി 12 എണ്ണം ശുശ്രൂഷകുൾക്കും ആയിരുന്നു. ഓരോ ക്രമത്തിലും ഉള്ളവർ ഹീബ്രുവർഷത്തിലെ ആദ്യമാസമായ നീസാൻ മാസം (മാർച്ച് മാസം ആദ്യം തുടങ്ങി ഏപ്രിൽ ആദ്യംവരേ) മുതൽ ഓരോ മാസം ഓരോ ശുശ്രൂഷകൾ ചെയ്തു വന്നു. അബിയാവിൻറ്റെ മക്കൾ എട്ടാം ക്രമത്തിൽ ആയിരുന്നു.( 1 chroni ch 10)അങ്ങനെയെങ്കിൽ എട്ടാം ക്രമത്തിൽ വരുന്ന സഖറിയാ പുരോഹിതൻ ശുശ്രൂഷ ചെയ്തത് ഹീബ്രു കണ്ടർ അനുസരിച്ച് എട്ടാം മാസം അതായത് നമ്മുടെ ഒക്ടോബർ മാസം ആദ്യ ദിനങ്ങൾ എന്ന് വ്യക്തമാകുന്നു. ശുശ്രൂഷാകാലം ഒരാഴ്ച എന്ന് വ്യക്തമാകുന്നു. 2chronicles 23:8, 1 Chronicles 9:25. അങ്ങനെയെങ്കിൽ ശുശ്രുഷ തുടങ്ങിയത് ഒക്ടോബർ 5 ആണെങ്കിൽ 12 ന് ശുശ്രുഷ പൂർത്തിയാക്കി വീട്ടിൽ എത്തുകയും ഒക്ടോബർ 15-30 ന് ഇടയിൽ എലിസബത്തിൻറ്റെ ഗർഭധാരണം നടക്കുകയും ചെയ്തിരിക്കണം. അതിന് ശേഷം എലീശബെത്ത് 5 മാസം ഒളിവിൽ താമസിക്കുന്നു. അതിന് ശേഷം ആറാം മാസം മുകളിൽ പറഞ്ഞ കണക്കനുസരിച്ച് മാർച്ച് മാസം 15 മുതൽ ഏപ്രിൽ 15 വരെ എന്ന് മനസിലാക്കാം. ഈ ദിവസങ്ങളിൽ ഗബ്രിയേൽ മാലാഖ മറിയത്തിന് പ്രത്യക്ഷനായി യേശുവിൻറ്റെ ജനനം വാഗ്ദാനം ചെയ്യുന്നു. ഇത് ആറാം മാസം എന്ന് പറയുമ്പോൾ ഇതിൻറ്റെ മദ്ധ്യഭാഗം തന്നേ എടുക്കാം.അങ്ങനെയെങ്കിൽ ഏപ്രിൽ 1 മുതൽ സാധാരണ ഗർഭകാലം ആയ 270 ദിവസം കൂട്ടിയാൽ ഡിസംബർ 25 എന്ന് കിട്ടുന്നു. അതിൽ സംശയമില്ലല്ലോ.ക്രിത്യം 25 എന്ന് ബൈബിൾ പറയുന്നില്ലാ എങ്കിലും ബൈബിൾ കണക്കുകൾ സുവ്യക്തമാണ്.സഭ ക്രിസ്തുവിൻറ്റ ജനനദിവസം ഡിസംബർ 25 എന്ന് പറയുന്നത് ഈ കണക്കനുസരിച്ചാണ്. അല്ലാതെ ഒരു ദിവസം ചുമ്മാതെ അങ്ങ് തട്ടികൂട്ടിയതല്ല എന്നറിയുക. പൗലോസ് ശ്ളീഹായുടെ വാക്കുകൾ സഭ പരിഗണിച്ചിട്ടുണ്ട് എന്നറിയണം. ദാവീദിൻറ്റെ സന്തതിയായി ജനിച്ച് മരിച്ച് ഉയർത്തെഴുന്നേറ്റ യേശുവിനെ ഓർത്തുകൊള്ളുക ..”അപ്പോൾ യേശുവിൻറ്റെ ജനനം മരണം ഉയർപ്പ് ഇത് മൂന്നും സഭക്ക് പ്രാധാന്യം ഉള്ളതാണ് എന്ന് മനസിലാക്കിയാണ് സഭ ഈ മൂന്ന് കാര്യങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നത്. അല്ലാതെ പെന്തികോസ്ത് പാസ്റ്റർമാർ പ്രചരിപ്പിക്കുന്നത് പോലെ ഒരു ദിവസം കോൺസ്റ്റന്റൈൻ ചക്രവർത്തി തട്ടികൂട്ടിയതല്ല. യേശുവിൻറ്റെ ജനനം മരണം ഉയർപ്പ് എന്നീ മൂന്ന് കാര്യങ്ങൾക്ക് മാത്രമാണ് മുഴുലോകരാജ്യങ്ങളിലും ഒരേ ദിവസം അവധി. ലോകം ആ യാഥാർത്ഥ്യം അംഗീകരിച്ചു. കാരണം സഭയിലൂടെ ദൈവം ലോകത്തെ സ്വാധിനിച്ചു.ഹിന്ദുവും മുസ്ളിമും ക്രിസ്ത്യാനിയും പാഴ്സിയും എന്നുവേണ്ട സകലരും ആ ദിവസങ്ങളെ ക്രിസ്തുപരമായി അംഗീകരിച്ചുകഴിഞ്ഞു. കലണ്ടർ ഒന്ന് നോക്കൂ. പക്ഷേ പെന്തികോസ്തുകാർ ഉൾപ്പടെയുള്ള കേട്ടു ഗ്രൂപ്പുകൾക്ക് നേരം വെളുത്തിട്ടില്ല ഇതുവരെ.
# 2)ചരിത്ര തെളിവുകൾ ( Historical facts /Evidences).

A) AD 115ൽ തന്നേ ക്രിസ്തുമസ് celebrate ചെയ്തതായി History of Pops എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. സഭാപിതാവു൦ ക്രൈസ്തവ എഴുത്തുകാരനുമായിരുന്ന ഹിപ്പോലെറ്റസ് AD 204 ൽ എഴുതിയ പുസ്തകത്തിൽ ക്രിസ്തുവിൻ ജനനം ഡിസംബർ 25 എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.
B) AD 350 ൽ ജറുസലേമിലെ ബിഷപ്പായിരുന്ന വി. സിറിൽ പോപ്പ് ജൂലിയസ് ഒന്നാമനോട് ക്രിസ്തുവിൻ ജനനം എന്നാണെന്ന് റോമൻ പബ്ളിക് രേഖകൾ പരിശോധിച്ച് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതി (ജറുസലേം ദൈവാലയം തകർക്കപ്പട്ടപ്പോൾ അവിടെ ഉണ്ടായിരുന്ന രേഖകൾ നശിപ്പിക്കാതെ റോമൻ ചക്രവർത്തിയായ ടൈറ്റസ് അത് മുഴുവൻ റോമൻ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി അവിടെ സൂക്ഷിച്ചു.ഇന്ന് അത് റോമൻ പബ്ളിക് രേഖകൾ എന്ന പേരിൽ വത്തിക്കാൻ കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുണ്ട്.ഇത് പരിശോധിച്ച് പോപ്പ് ജൂലിയസ് ഒന്നാമൻ മാർപ്പാപ്പ ജെറുസലേമിലെ ബിഷപ്പ് സിറിലിന് കൊടുത്ത മറുപടി യേശുവിന്റെ ജനന൦ റോമൻ പബ്ലിക് രേഖകൾ അനുസരിച്ച് ഡിസംബർ 25 എന്നാണ്.

C) സഭാ പിതാവായ ജസ്റ്റിൻ മാർട്ടയർ റോമൻ ചക്രവർത്തിക്ക് അയച്ച കത്തിൽ ക്രിസ്തുജനനം ഡിസംബർ 25 എന്ന് കൃത്യമായി എഴുതിയിരിക്കുന്നു.
# 3) Eclesiatical Evidences( സഭാ പാരമ്പര്യങ്ങൾ
യേശുവിന്റെ ജനനസമയത്ത് അവർ പേർവഴി ചാർത്തേണ്ടതിന് സ്വദേശത്തേക്ക് പോയി എന്ന് ബൈബിളിൽ നാം വായിക്കുന്നു. അതായത് അഗസ്റ്റസ് സീസറുടെ കാലത്ത് റോമൻ സാമ്രാജ്യം സെൻസസ് രേഖപ്പടുത്തി. ഈ സെൻസസ് രേഖകൾ ഉൾപ്പടെ 2500 വർഷം മുൻപത്തെ രേഖകൾ വരെ റോമിലെ വത്തിക്കാൻ കൊട്ടാരത്തിൽ സഭ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ആ സെൻസസ് രേഖയിൽ യേശു ജനിച്ചത് ഡിസംബർ 25 എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ( അമേരിക്കൻ പ്രസിഡന്റ് ആയി സ്ഥാനമേറ്റെടുത്ത ഡോണൾഡ് ട്രംപ് യേശുവിന്റെ ജനന൦ സംബന്ധിച്ച രേഖകൾ പുറത്ത് വിടണ൦ എന്ന് ആവശ്യപ്പെട്ടത് ഓർക്കുക)
# 4) Logical Evidences.(യുക്തിപരമായ തെളിവുകൾ)

Lk 2:8 “അന്ന് ആ പ്രദേശത്ത് ഇടയന്മാർ ആട്ടിൻ കൂട്ടത്തെ കാവൽ കാത്ത് വെളിയിൽ പാർത്തിരുന്നു.”യേശുവിൻറ്റെ ജനനം ഡിസംബർ മാസത്തിൽ അല്ലാ എന്ന് വാദിക്കുന്ന പ്രാദേശിക സഭാ ഗ്രൂപ്പുകൾ അതിന് തെളിവായി പറയുന്നത് Lk 2:8 ആണ്. അതിന് അവർ പറയുന്ന ന്യായവാദം തണുപ്പ് കാലത്ത് ഇടയന്മാർ പുറത്ത് കാവൽ പാർക്കില്ലാ എന്നാണ്.എന്നാൽ ആ വാക്യം സൂഷ്മമായി പരിശോധിച്ചാൽ നിരവധി വസ്തുതകൾ പുറത്ത് വരും. അന്നത്തെ എല്ലാ വീടുകളിലുംതണുപ്പ് കാലത്ത് തീ കായുന്നതിന് നെരിപ്പോട് ഇല്ലായിരുന്നു. അങ്ങനെയുള്ളവർ പുറത്ത് തീ കത്തിച്ച് കായുമായിരുന്നു.വിശേഷിച്ചും ഇടയന്മാർ.കാരണം ഇടയന്മാരുടെ താൽകാലിക കുടിലുകൾ നിർമ്മിച്ചിരുന്നത് പുല്ലും വൈക്കോലും ചുള്ളികമ്പുകളും ഉപയോഗിച്ചായിരുന്നു.അകത്ത് തീ കത്തിച്ചാൽ ഈ കുടിലുകൾ കത്തി പോകും എന്ന് സുവ്യക്തം.ആ സമയം മഴ ഇല്ലായിരുന്നു എന്നതും വ്യക്തമാണ്.മഴ ഉണ്ടായിരുന്നു എങ്കിൽ പുറത്ത് തീ കായുന്നതും അസാദ്ധ്യം.

പലസ്തീനിൽ ആടുകളുടെ പ്രസവകാലം ഡിസംബർ മദ്ധ്യത്തിലാണ്. മുട്ടനാടുകൾക്ക് ഇണയോടുള്ള താൽപ്പര്യം കൂടുന്നത് ജൂൺ മാസത്തിലാണ്.പെണ്ണാടുകളുടെ ഗർഭകാലം5 മാസമാണ്.അതിനാൽ കുഞ്ഞാടുകൾ ജനിക്കുന്നത് അധികവും ഡിസംബർ മദ്ധ്യത്തിലും ആണ്. ജെറുസലേ൦ ദേവാലയത്തിലേക്ക് യാഗം അർപ്പിക്കുന്നതിന് വേണ്ടിയുള്ള ആവാസി ആടുകളെ സൂക്ഷിക്കുന്നതും അവയുടെ കുഞ്ഞുങ്ങളെ ഊനമില്ലാത്തവയായി പരിപാലിച്ച് ദൈവാലയത്തിൽ എത്തിക്കുന്നതിനു൦ ജെറുസലേം ദൈവാലയ ശുശ്രൂഷയുടെ ഭാഗമായി നിയമിക്കപ്പെട്ട ആട്ടിടയന്മാരായിരുന്നു ഇവർ. ബേത്ലഹേമിലെ ഏദാർ ഗോപുരത്തിനടുത്തായിരുന്നു ഇവർ ആടുകളെ കാത്ത് കഴിഞ്ഞിരുന്നത്. ദൈവാലയത്തിലേക്കുള്ള ആവാസി ആടുകളുടെ ജനനകാല൦ ദൈവത്തിൻറ്റെ കുഞ്ഞാടായ ക്രിസ്തു ജനിക്കുവാൻ ആ ദിവസം തിരഞ്ഞെടുത്തു എങ്കിൽ അത് എത്ര ധന്യമാണ്.
യേശുവിൻറ്റെ ജനനം സംബന്ധിച്ച എൻറ്റെ നിരന്തര പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും ഒരു ചെറിയ ഭാഗം മാത്രമാണിത്. ഇത് എനിക്ക് ലഭിച്ചിട്ടുള്ള ചെറിയ അറിവുകൾ മാത്രമാണ്. കാലത്തിൻറ്റെ പ്രയാണത്തിൽ ക്രിസ്തുവിൻറ്റെ ജനനവും മരണവും ഉയർപ്പും ഇല്ലാതാക്കുവൻ ഇരുട്ടിൻറ്റെ ശക്തികൾ കിണഞ്ഞ് പരിശ്രമിക്കുന്നു.ഞാൻ ഈ വരികൾ കുറിക്കുമ്പോൾ AD &BC എന്നിവ ചരിത്രത്തിൽ നിന്നും മായിക്കപ്പട്ടു .ഇപ്പോൾ BCE ( before common Erra/ CE -Common Era എന്നാക്കി കഴിഞ്ഞു.അതായത് ക്രിസ്തു കേന്ദീക്രതമായതെല്ലാം അട്ടിമറിക്കപ്പടുന്ന കാലയളവിലാണ് നമ്മൾ ജീവിക്കുന്നത് .അപ്പോൾ ക്രിസ്തുമസും ആഘോഷവും ഒന്നും വേണ്ടാ എന്ന് പറയുന്നവർ അടുത്ത തലമുറ യേശുവിനേ ഓർമ്മിക്കാതിരിക്കുവാൻ പോരാടുന്ന അന്ധകാരശക്തികൾക്ക് കൂട്ട് നിൽക്കുന്നു എന്ന് മറക്കാതിരീക്കുക. …. തുടരും.
Rev.Mathews Mathew…

]]>
https://vazhivilakku.com/jesus-born-on-25-dec/feed/ 0 229
ബുദ്ധിമുട്ടുളള സഹപ്രവർത്തകരെ കൈകാര്യം ചെയ്യാനുള്ള സമർത്ഥമായ മാർഗങ്ങൾ ✍️ https://vazhivilakku.com/how-to-handle-difficult-co-workers-effectively/ https://vazhivilakku.com/how-to-handle-difficult-co-workers-effectively/#respond Tue, 10 Dec 2024 06:38:45 +0000 https://vazhivilakku.com/?p=218 ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ് ജോലിസ്ഥലം. എന്നാൽ, അത് ഒരുപക്ഷേ സന്തോഷവും സംതൃപ്തിയും നൽകുന്നതു പോലെ തന്നെ, ചിലപ്പോൾ ആധിപത്യപരമായ സഹപ്രവർത്തകരോ, നിസ്സഹകരണരായ വ്യക്തികളോ പ്രവർത്തനശേഷിയെ ബാധിക്കുന്ന സമ്മർദ്ദങ്ങൾ ഉണ്ടാക്കാറുണ്ട്. ഈ സാഹചര്യം ഭൂരിഭാഗം ജോലിസ്ഥലങ്ങളിലും കാണാവുന്നതാണ്. ഇങ്ങനെ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങളെ തന്ത്രപരമായി കൈകാര്യം ചെയ്യുന്നതിന് ചില വഴികൾ:]]>

ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ് ജോലിസ്ഥലം. എന്നാൽ, അത് ഒരുപക്ഷേ സന്തോഷവും സംതൃപ്തിയും നൽകുന്നതു പോലെ തന്നെ, ചിലപ്പോൾ ആധിപത്യപരമായ സഹപ്രവർത്തകരോ, നിസ്സഹകരണരായ വ്യക്തികളോ പ്രവർത്തനശേഷിയെ ബാധിക്കുന്ന സമ്മർദ്ദങ്ങൾ ഉണ്ടാക്കാറുണ്ട്. ഈ സാഹചര്യം ഭൂരിഭാഗം ജോലിസ്ഥലങ്ങളിലും കാണാവുന്നതാണ്. ഇങ്ങനെ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങളെ തന്ത്രപരമായി കൈകാര്യം ചെയ്യുന്നതിന് ചില വഴികൾ:


1. ശാന്തത കൈവിടരുത്

ചെറുതും വലുതുമായ പ്രശ്നങ്ങൾ ഒരു ജോലിസ്ഥലത്തിന്റെ ഭാഗമാണ്. ചിലരും നിങ്ങളെ ഗുണകരമായി പ്രേരിപ്പിക്കും; ചിലരും നിങ്ങളുടെ പോക്കുകൾ തടസ്സപ്പെടുത്തും. എത്രത്തോളം സങ്കീർണമായ സാഹചര്യമാണെങ്കിലും, നിങ്ങളുടെ ശാന്തത എപ്പോഴും നിലനിർത്തുക. “മൂലധനം പോലെ, ശാന്തതയും നഷ്ടപ്പെടരുത്” എന്ന വാക്കുകൾ ഓർക്കുക.


2. പക്ഷപാതമില്ലാത്ത ധാരണയുടെ അഭ്യാസം ചെയ്യുക

ഒരാളുടെ ശീലങ്ങൾ, സംസാരം, അല്ലെങ്കിൽ പ്രവർത്തനം നമുക്ക് ശീഘ്രമായി വിധിയെഴുതാൻ തോന്നാം. ചിലപ്പോഴത് ശരിയാകില്ല. ഒരാളുടെ പരാമർശങ്ങൾ ഉദ്ദേശ്യപ്രേരിതമല്ലാത്തതാകാം. അവരെ മനസ്സിലാക്കാൻ സമയം കൽപ്പിക്കുക. ഒരു മനുഷ്യന്റെ ഹൃദയം വായിക്കാൻ ശ്രമിക്കുന്നത് വ്യത്യസ്ത സമീപനങ്ങൾ കണ്ടെത്താൻ സഹായിക്കും.


3. സഹനത്തിന്റെയും ക്ഷമയുടെയും മഹത്വം

കുറച്ച് സഹപ്രവർത്തകർക്ക് അവരുടെ പ്രതികരണങ്ങളിൽ ഒരു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയാണ്. പക്ഷേ, അതിന് നിങ്ങളുടെ ധൃതി നഷ്ടപ്പെടുത്തരുത്. ചിലപ്പോഴും, അവരുടെ പ്രശ്നങ്ങൾ കേട്ട് സഹായം നൽകുന്നത് അവരിൽ നല്ല ഒരു മാറ്റത്തിന് കാരണമാകും. ക്ഷമയോടെ കൂടിയുള്ള ഇടപെടലുകൾ നല്ല പരിഹാരങ്ങൾ നൽകാറുണ്ട്.


4. സ്വയം പ്രതിരോധിക്കുക

മറ്റുള്ളവരോട് ബഹുമാനം കാണിക്കുക എന്നത് ശരി. എന്നാൽ, അതിന്റെ അതിരുകൾ ഉണ്ടെന്ന് ഓർക്കുക. ഒരു വ്യക്തി ആധിപത്യപരമായി അല്ലെങ്കിൽ അപമാനകരമായി പെരുമാറുന്നു എന്ന് നിങ്ങൾക്ക് തോന്നിയാൽ, നിങ്ങൾക്കവരോട് വാത്സല്യപരമായി താക്കീത് ചെയ്യാം. “ദയവായി ഇത് അവസാനിപ്പിക്കുക; എനിക്കിതിന്റെ കാരണം പറയുവാൻ കഴിയില്ല” എന്ന രീതിയിൽ തുറന്നുപറയുക.


5. ആത്മസംതൃപ്തിയുടെ ചെറിയ വഴികൾ കണ്ടെത്തുക

ബുദ്ധിമുട്ടുള്ള ദിവസങ്ങൾ ഒന്ന് ശരിയായ ചിരിയിലൂടെ മാറാം. സമാധാനം നൽകുന്ന കാര്യങ്ങൾ ചെയ്യുക, ആത്മസംതൃപ്തി നേടുന്ന പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തുക. നിങ്ങളുടെ മനോവൃത്തിയെ സന്തുലിതമാക്കുക. ശാരീരിക ആരോഗ്യവും മനസ്സിന്റെ ആരോഗ്യവും കൈകോർത്ത് പോകുന്നവയാണ്.


6. ആരോടെങ്കിലും നിങ്ങളുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കുക

ചിലർ എപ്പോഴും പ്രശ്നങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്നവരാണ്. എന്നാൽ, സമ്മർദ്ദം മനസിൽ സൂക്ഷിക്കുന്നത് ആരോഗ്യമില്ലാത്ത ഒരു സമീപനമാണ്. വിശ്വസ്തരായ ഒരാളോട് നിങ്ങളുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കുക. അവരുടെ അറിവുകളും അനുഭവങ്ങളും നിങ്ങളുടെ പ്രശ്നങ്ങൾക്ക് മികച്ച പരിഹാരങ്ങൾ നൽകും.


മുന്ഗാമി വഴികൾ:

  1. ഓരോ വ്യക്തിക്കും അവരുടേതായ സംവേദന രീതികളുണ്ട്. അത് മനസ്സിലാക്കാൻ ശ്രമിക്കുക.
  2. നിങ്ങളുടെ മാനസിക സമാധാനത്തിന് പ്രാധാന്യം നൽകുക.
  3. പ്രത്യാഘാതങ്ങളിൽ മിതത്വം പാലിക്കുക.
  4. നല്ല തന്ത്രങ്ങൾ ശീലമാക്കുക.

ഓരോ ജോലിസ്ഥലത്തെയും അവിടെ ഉള്ള വ്യക്തികളെയും മാറ്റാൻ നിങ്ങൾക്ക് കഴിയില്ല. പക്ഷേ, നിങ്ങളുടെ പ്രതികരണ ശൈലിയിലൂടെ സമാധാനം കണ്ടെത്താനും ആത്മവിശ്വാസം ഉയർത്താനും നിങ്ങൾക്കാവും. അർഹതയില്ലാത്ത ആളുകൾക്ക് പോലും ബഹുമാനത്തോടെ പെരുമാറുക; ഇത് നിങ്ങളുടെ സ്വഭാവത്തിന്റെ അടയാളമാണ്.

]]>
https://vazhivilakku.com/how-to-handle-difficult-co-workers-effectively/feed/ 0 218
കർദിനാളായി ഉയർത്തപ്പെടുമ്പോൾ മാർ ജോർജ് കൂവക്കാടിനെ മാർപാപ്പ ധരിപ്പിക്കുന്നത് സിറോ മലബാർ സഭയുടെ പാരമ്പര്യപ്രകാരമുള്ള തലപ്പാവ് . https://vazhivilakku.com/mar-george-koovakkad-is-worn-by-the-pope/ https://vazhivilakku.com/mar-george-koovakkad-is-worn-by-the-pope/#respond Sun, 08 Dec 2024 04:14:42 +0000 https://vazhivilakku.com/?p=212 Mar George Koovakkad is worn by the Pope as a traditional turban of the Syro-Malabar Church when he is elevated to the post of Cardinal]]>
വത്തിക്കാൻ: കർദിനാൾ സ്ഥാനമേൽക്കുന്ന മാർ ജോർജ് കൂവക്കാടിനെ മാർപാപ്പ ധരിപ്പിക്കുന്നത് സിറോ മലബാർ സഭ ഉൾപ്പെടുന്ന പൗരസ്ത്യ സുറിയാനി സഭാ പൈതൃകത്തിലെ മെത്രാന്മാരുടെ തലപ്പാവാണ്. റോമൻ സഭയിൽ കർദിനാൾമാർ ധരിക്കുന്നത് ബിറെറ്റാ എന്ന് അറിയപ്പെടുന്ന ചുവന്ന മുക്കോണൻ തൊപ്പിയാണ്. പൗരസ്ത്യ സഭാ അംഗങ്ങളായ മെത്രാന്മാർ കർദിനാൾ സ്ഥാനം സ്വീകരിക്കുമ്പോൾ തങ്ങളുടെ സഭാ പാരമ്പര്യപ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കുന്ന പതിവാണ് ഉള്ളത്. സിറോ മലബാർ സഭാ പാരമ്പര്യത്തിലുള്ള വേഷവിധാനങ്ങളോടെ കർദിനാൾ സ്ഥാനം സ്വീകരിക്കണം എന്ന് ഫ്രാൻ‌സിസ്‌ മാർപാപ്പ നിയുക്ത കർദിനാൾ മാർ ജോർജ് കൂവക്കാടിനോട് ആവശ്യപ്പെട്ടിരുന്നു. അതിൻപ്രകാരം സുറിയാനി സഭയിലെ മെത്രാൻമാരുടെ ഔദ്യോഗിക വസ്ത്രങ്ങളായ ചുവന്ന ളോഹ, ഉള്ളിൽ ചുവപ്പ് അരികുകൾ ഉള്ള കറുത്ത മേൽക്കുപ്പായം അഥവാ ലബൂശ, കറുപ്പും ചുവപ്പും ചേർന്ന തലപ്പാവ് എന്നിവയായിരിക്കും കർദിനാൾ മാർ ജോർജ് കൂവക്കാട് ധരിക്കുന്നത്. സിറോ മലബാർ സഭയിൽ നിന്നുള്ള കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും ഇതേ വേഷ വിധാനങ്ങൾ തന്നെയാണ് ധരിക്കുന്നത്.
ചുവന്ന ളോഹ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിക്കാനുള്ള സന്നദ്ധതയെയും കറുത്ത കുപ്പായം മെത്രാൻ ലോക മോഹങ്ങളിൽനിന്ന് അകന്നു നിൽക്കുന്ന പരിത്യാഗി ആയിരിക്കണമെന്നതിനെയും സൂചിപ്പിക്കുന്നു. സഭയുടെ ഔദ്യോഗിക ആരാധാനാ ശുശ്രൂഷകളിൽ കാർമികത്വം വഹിക്കുന്നത് ഒഴികെയുള്ള അവസരങ്ങളിൽ മെത്രാന്മാർ ഈ വേഷവിധാനമാണ് ധരിക്കേണ്ടത്.
]]>
https://vazhivilakku.com/mar-george-koovakkad-is-worn-by-the-pope/feed/ 0 212
Symbolism in scripture https://vazhivilakku.com/symbolism-in-scripture/ https://vazhivilakku.com/symbolism-in-scripture/#respond Wed, 23 Oct 2024 18:15:07 +0000 https://vazhivilakku.com/2024/10/23/bs-i-cant-believe-all-the-features-mashed-into-this-micro-apartment/ ലോകത്ത് ഏറ്റവും അധികം ദുർവ്യാഖ്യാന൦ ചെയ്യപ്പെട്ട മതഗ്രന്ഥമാണ് വി. ബൈബിൾ. മറ്റൊരു മത ഗ്രന്ഥവും ഇത്രയേറെ ദുർവ്യാഖ്യാന൦ ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. പ്രത്യേകിച്ച് പ്രൊട്ടസ്റ്റന്റനിസത്തിൻറെ ആവിർഭാവത്തോടെയാണ് ബൈബിൾ ഇത്രയേറെ ദുർവ്യാഖ്യാന൦ ചെയ്യപ്പെട്ടതും അതിന്റെ പവിത്രത നഷ്ടപ്പെടാൻ കാരണമായതു൦.]]>
ലോകത്ത് ഏറ്റവും അധികം ദുർവ്യാഖ്യാന൦ ചെയ്യപ്പെട്ട മതഗ്രന്ഥമാണ് വി. ബൈബിൾ. മറ്റൊരു മത ഗ്രന്ഥവും ഇത്രയേറെ ദുർവ്യാഖ്യാന൦ ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. പ്രത്യേകിച്ച് പ്രൊട്ടസ്റ്റന്റനിസത്തിൻറെ ആവിർഭാവത്തോടെയാണ് ബൈബിൾ ഇത്രയേറെ ദുർവ്യാഖ്യാന൦ ചെയ്യപ്പെട്ടതും അതിന്റെ പവിത്രത നഷ്ടപ്പെടാൻ കാരണമായതു൦. വാളെടുക്കുന്നവരെല്ലാ൦ വെളിച്ചപ്പാടായി എന്ന് പറയുന്നതുപോലെ ബൈബിൾ വായിക്കുന്നവരെല്ലാ൦ സ്വയം വ്യാഖ്യാനികളായി. സ്വാർത്ഥലാഭത്തിന് വേണ്ടി കച്ചവട ചരക്കാക്കി തിരുവെഴുത്തുകളെ അവർ കോട്ടികളഞ്ഞു. ബൈബിളിൾ യഥാർത്ഥത്തിൽ എങ്ങനെ മനസിലാക്കണ൦ അതിന്റെ ഭാഷാശൈലി എന്താണ് എന്ന് വിശദമാക്കുകയാണ് ഈ ലേഖനത്തിൽ.
ബൈബിള് വ്യാഖ്യാനം ആവശ്യമുള്ള ഒരു ഗ്രന്ഥമാണ്. കാരണം 3000 വര്ഷങ്ങള് ദൈര്ഘ്യമുള്ള ഒരു ചരിത്രമാണ് ബൈബിള് അനാവരണം ചെയ്യുന്നത്. ഇതിന്റെ രചന പൂര്ത്തിയാക്കാനാവട്ടെ 1100-ലേറെ വര്ഷങ്ങള് വേണ്ടിവന്നു. ഇതിന്റെ രചയിതാക്കള് വ്യത്യസ്ത ഭാഷ സംസാരിച്ചിരുന്നവരും ഭിന്നങ്ങളായ സാംസ്കാരിക പശ്ചാത്തലമുള്ളവരുമായിരുന്നു.
മതാത്മക വിശ്വാസത്തില്പോലും പഴയ നിയമ പുതിയ നിയമ ഗ്രന്ഥങ്ങള് തമ്മില് വലിയ വ്യത്യാസമുണ്ട്.
വി. ഗ്രന്ഥശേഖരത്തില് ചരിത്ര രചനകള് (Historical Informations) ചരിത്രാഖ്യായികകള് (Historical gener fictions) കഥകള് (Stories) , നോവലുകള് (Novels) , കവിതകള് (Poems) , ആരാധനാ (worship songs) ഗീതങ്ങള്, നിയമസംഹിതകള് (Law) വിജ്ഞാനസൂക്തങ്ങള് (Wisdom Literature), പ്രവചനങ്ങള് ( Prophetical Messages) , പ്രബോധനങ്ങള് , ഉപമകള്, ലേഖനങ്ങള്, വ്യക്തിപരമായ എഴുത്തുകള്, യാത്രാവിവരണങ്ങള്, വെളിപാടു സാഹിത്യം, ജീവചരിത്രം, നാള്വഴികള്, അതിസ്വാഭാവിക വിവരണങ്ങള് മുതലായ അനേകം സാഹിത്യ രൂപങ്ങളുണ്ട്. ഒരു വചനഭാഗം വ്യാഖ്യാനിക്കും മുമ്പ് അത് ഏതു സാഹിത്യരൂപത്തില് പെട്ടതാണ് എന്നു മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
ബൈബിള് വ്യാഖ്യാനത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കും മുമ്പ് ബൈബിളിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ചില പ്രാരംഭചിന്തകള് പങ്കുവയ്ക്കട്ടെ.
ബൈബിള് ഒരു ചരിത്രഗ്രന്ഥമാണ്. ഈ പ്രസ്താവന രണ്ട് അര്ത്ഥത്തില് മനസ്സിലാക്കാം. ഒന്നാമതായി, ബൈബിളിന് ഒരു രൂപീകരണ ചരിത്രമുണ്ട്. ഉദാ: രചനാചരിത്രം (Composing Period) , പാരമ്പര്യങ്ങള് (Tradtions) , അവ പരിരക്ഷിക്കപ്പെട്ട ചരിത്രം ect.
രണ്ടാമതായി, ബൈബിള് ചരിത്ര സംഭവങ്ങളെ അനാവരണം ചെയ്യുകയും അപഗ്രഥിക്കുകയും ചെയ്യുന്നു. (ഉദാ: രാജവാഴ്ചയുടെ ചരിത്രം, പ്രവാസകാലം, പേര്ഷ്യന്-റോമന്ഭരണകാലങ്ങള് etc.).
ഇപ്പോഴത്തെ വായനക്കാരന്റെ കൈവശം ഈ ഗ്രന്ഥമെത്തുന്നതിനു മുമ്പായി അനേകം പേര് ഈ പുസ്തകം വായിച്ചിട്ടുണ്ട്. നമ്മുടെ കൈവശമുള്ള പുസ്തകത്തില് ഇതിനു മുമ്പ് ചെറുതും വലുതുമായ ഭേദഗതികള് വരുത്തിയിട്ടുണ്ടാകാം. ഉദാഹരണമായി, മര്ക്കോസിന്റെ സുവിശേഷം 16:9-20 ഭാഗം ഇതര സമാന്തര സുവിശേഷങ്ങളിലെ ഉത്ഥാന വിവരണങ്ങളുടെ സംഗ്രഹമായി പിന്നീട് കൂട്ടിച്ചേര്ക്കപ്പെട്ടതാണ് എന്ന വസ്തുത പണ്ഡിതലോകം അംഗീകരിക്കുന്നു. മര്ക്കോ 16:8 ല് സുവിശേഷം അവസാനിക്കുമ്പോള് അനുഭവപ്പെടുന്ന അസന്ദിഗ്ദ്ധതയെ അതിജീവിക്കാനായി സുവിശേഷത്തിന്റെ വായനക്കാരിലാരെങ്കിലും ഈ ഭാഗം കൂട്ടിച്ചേര്ത്തതാകാം.
ബൈബിള് ഒരു സമൂഹത്തിന്റെ വിശ്വാസ പ്രഖ്യാപനത്തിന്റെ ലിഖിതാവിഷ്ക്കാരമാണ്. പ്രസ്തുത ഗ്രന്ഥം രൂപംകൊണ്ട സമൂഹത്തിന്റെ വിശ്വാസബോധ്യങ്ങള് മനസ്സിലാക്കുക മാത്രമല്ല വ്യക്തിപരമായി അനുഭവിക്കുക കൂടി ചെയ്യുമ്പോള് മാത്രമേ അവയുടെ ആഴമേറിയ അര്ത്ഥതലങ്ങള് വായനക്കാരനു ബോധ്യമാകൂ.
വി. ഗ്രന്ഥം ഒരു പുരാതന കൃതിയാകയാല് ഗ്രന്ഥകര്ത്താവിനെക്കുറിച്ചുള്ള നമ്മുടെ അറിവ് തുലോം പരിമിതമാണ്. ചില ഗ്രന്ഥകര്ത്താക്കളുടെ പേരുപോലും നമുക്കു നിശ്ചയമില്ല. തന്മൂലം ഗ്രന്ഥകര്ത്താവും വായനക്കാരനും തമ്മിലുള്ള സംവേദന സാധ്യത വി.ഗ്രന്ഥ വായനയിലും വ്യാഖ്യാനത്തിലും ഇല്ല എന്നു തന്നെ പറയാം. പകരം പുസ്തകവും വായനക്കാരനും തമ്മിലുള്ള സംവേദനമാണ് നടക്കുന്നത്. മാനുഷിക ഗ്രന്ഥകര്ത്താവ് അപ്രസക്തമായിത്തീരുന്ന, “ഗ്രന്ഥകര്ത്താവിന്റെ മരണം” (Death of the autheor) എന്ന യാഥാര്ത്ഥ്യത്തിലാണ് ഓരോ വായനയും പുനര്വായനയും നടക്കുന്നത്. തന്മൂലം പുസ്തകം രൂപംകൊണ്ട സംസ്കാരം, വിശ്വാസ ബോധ്യങ്ങള്, ആരാധനാ ശൈലികള് തുടങ്ങിയവ എഴുത്തുകാരന്റെ വ്യക്തിപരമായ ദൈവശാസ്ത്ര വീക്ഷണത്തേക്കാളും താല്പര്യങ്ങളേക്കാളും പ്രസക്തമാണ്.
ബൈബിള് വ്യാഖ്യാനിക്കപ്പെടേണ്ട ഗ്രന്ഥമാണ് എന്നുപറയാന് വിവിധ കാരണങ്ങളുണ്ട്.
ബൈബിളിലെ ഭാഷാ സങ്കേതങ്ങൾ.
1) ഐതിഹ്യഭാഷാ സങ്കേതങ്ങള്
(Mythical approach)
ബൈബിളിന്റെ ഭാഷാ ശൈലിയില് അനേകം സാങ്കല്പ്പിക സങ്കേതങ്ങള് (Mythical apprpach) ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം സാങ്കല്പ്പിക സങ്കേതങ്ങളുടെ ഉപയോഗം പൗരാണിക കൃതികളില് സര്വ്വസാധാരണമായിരുന്നു. തങ്ങള് ഇടകലര്ന്നു ജീവിച്ച വ്യത്യസ്ത ജനസമൂഹങ്ങളുടെ ജീവിത ദര്ശനങ്ങളും സങ്കല്പ്പങ്ങളുമെല്ലാം ഇസ്രായേലിന്റെ ആരാധനക്രമത്തെയും ദൈവസങ്കല്പ്പത്തെയും സ്വാധീനിച്ചിട്ടുണ്ട്. ഇതരദേവന്മാരുടെയെല്ലാം അധിപനായി ദൈവം സ്വര്ഗ്ഗത്തില് വാഴുന്നു (സങ്കീ 82); സ്വര്ഗ്ഗീയ സൈന്യാധിപനായ ദൈവം ഭൂമിയിലെ തന്റെ മനുഷ്യര്ക്കുവേണ്ടി സ്വര്ഗ്ഗത്തില് യുദ്ധം ചെയ്യുന്നു (സങ്കീ 94); ദൈവം തന്റെ വിശുദ്ധ മലയായ സീയോനില് വസിക്കുന്നു (സങ്കീ 46;48); കടലിലെ ഭീകരജീവികളെ യുദ്ധത്തില് വധിക്കുന്ന ദൈവം (സങ്കീ 74; 89) തുടങ്ങിയ ബൈബിള് വിവരണങ്ങളെല്ലാം ഇതര മതങ്ങളുടെ ഐതിഹ്യങ്ങളില്നിന്നും സങ്കല്പ്പങ്ങളില് നിന്നും കടമെടുത്തിട്ടുള്ളവയാണ്. ഇത്തരം ഐതിഹ്യങ്ങളെ വേര്തിരിച്ചു മനസ്സിലാക്കണമെങ്കില് ബൈബിള് ശാസ്ത്രീയമായി വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട്. സങ്കീര്ത്തകന്മാരും പ്രവാചകരുമെല്ലാം ഇത്തരം സാങ്കല്പ്പിക സങ്കേതങ്ങള് ഉപയോഗിച്ചിട്ടുണ്ട്. എന്നാല് ബൈബിളില് ചരിത്രമേയില്ല കെട്ടുകഥകളേയുള്ളൂ എന്നുവാദിക്കുന്നത് ഭീമാബദ്ധമാണ്. ചരിത്രം അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന മാധ്യമം പലപ്പോഴും ഐതിഹ്യഭാഷാ സങ്കേതങ്ങളാണെന്നു പറയുന്നതാണ് സത്യം. എല്ലാം സാങ്കല്പ്പികമോ സര്വ്വതും ചരിത്രമോ എന്നു പറയാനാവാത്ത ബൈബിളിന്റെ ഭാഷാശൈലിതന്നെയാണ് ബൈബിളിന്റെ വ്യാഖ്യാനം അനിവാര്യമാക്കുന്നത്.വൈരുദ്ധ്യങ്ങളും
അനേകം ആവര്ത്തനങ്ങളും വൈരുദ്ധ്യങ്ങളും ബൈബിളില് ദര്ശിക്കാനാവും.
പഴയ നിയമത്തിന് പ്രധാനമായി നാല് കാല ഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന രേഖകൾ ഉണ്ട്. 1) J source (Yahwestic) 2) Elohestic Sorce, 3) Duteronomistic and 4) Preistely Source)
1) പുരോഹിത പാരമ്പര്യത്തിന്റെ (P) രചനയായ ഉല്പ 1:1-2:4മ വരെയുള്ള സൃഷ്ടിവിവരണവും യാഹ്വിസ്റ്റ് (J) പാരമ്പര്യത്തിലുള്ള 2: 4-25 വരെയുള്ള സൃഷ്ടി വിവരണവും ആവര്ത്തനമാണെന്ന് മാത്രമല്ല, അവയുടെ വിവരണങ്ങളില് വൈരുദ്ധ്യവുമുണ്ട്. ആദ്യ വിവരണത്തില് ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും പുരുഷനും സ്ത്രീയും സൃഷ്ടിക്കപ്പെട്ടതായി വിവരിക്കുമ്പോള് രണ്ടാം വിവരണത്തില് പുരുഷന് മണ്ണില്നിന്നും സ്ത്രീ വാരിയെല്ലില്നിന്നും സൃഷ്ടിക്കപ്പെട്ടതായി വിവരിക്കുന്നു. വ്യാഖ്യാനം കൂടാതെ ഈ വിവരണ വൈരുദ്ധ്യം ഗ്രഹിക്കുക ദുഷ്കരമാണ്.
2) ജലപ്രളയ കഥ വിവരിക്കുമ്പോള് (ഉല്പ 7-9) ഒരേ സമയം രണ്ടുതരം നിര്ദ്ദേശങ്ങള് നല്കപ്പെടുന്നതായി കാണാം. ശുദ്ധ മൃഗങ്ങളുടെ ഏഴുജോഡിയെയും അശുദ്ധമൃഗങ്ങളുടെ ഒരു ജോഡിയെയും പെട്ടകത്തില് കയറ്റാന് ആവശ്യപ്പെടുന്ന (7:1-7) ദൈവം തന്നെ എല്ലാ മൃഗങ്ങളുടെയും ഓരോ ജോഡിയെ പെട്ടകത്തിനുള്ളില് കയറ്റാന് പറയുന്നു (7:8-9, 15). ജലപ്രളയം നാല്പതുദിവസം നീണ്ടുനിന്നു (7:12;8:6) എന്നുപറയുന്ന അതേ വിവരണത്തില് തന്നെ ജലപ്രളയം 150 ദിവസം നീണ്ടുനിന്നതായും (8:3) രേഖപ്പെടുത്തുന്നു. ഒരേ വിവരണത്തിലെ ഈ വൈരുദ്ധ്യങ്ങള് ഗ്രഹിക്കണമെങ്കില് അവ വ്യത്യസ്ത പാരമ്പര്യങ്ങളുടെ സംയോജനത്തിലൂടെ രൂപം കൊണ്ടതാണെന്ന സത്യം മനസ്സിലാക്കാതെ തരമില്ല.
3) ചില വിവരണങ്ങള് നേരിയ വ്യത്യാസത്തോടെ ആവര്ത്തിക്കപ്പെടുന്നതായി കാണാം. ഉദാ: സുന്ദരിയായ തന്റെ ഭാര്യയെ സഹോദരിയായി പരിചയപ്പെടുത്തുന്ന സംഭവം അബ്രാഹത്തിന്റെ ജീവിതത്തില് രണ്ടുതവണയും (ഉല്പ 12:10-20 20:1-18) ഇസഹാക്കിന്റെ ജീവിതത്തില് ഒരു തവണയും (ഉല്പ 26: 1-12) സംഭവിച്ചതായി ഉല്പത്തി പുസ്തകം വിവരിക്കുന്നു. ഒരേ സംഭവത്തിന്റെ വിവിധ പാരമ്പര്യങ്ങളിലെ ഭിന്നമായ ആഖ്യാനങ്ങളാണോ ഈ വിവരണങ്ങള് എന്നറിയാന് വ്യാഖ്യാനം കൂടാതെ സാധ്യമല്ല.
4) പൂര്വ്വ പിതാവായ യോസേഫിനെ സഹോദരന്മാര് ഇസ്മായേല്യര്ക്കു വിറ്റതായി ഒരു വിവരണം സാക്ഷ്യപ്പെടുത്തുമ്പോള് (ഉല്പ 37:28) തൊട്ടടുത്ത വാചകങ്ങളില് ജോസഫിനെ വിറ്റത് മിദിയാന്കാര്ക്കാണെന്ന് കണ്ടെത്താനാവും (ഉല്പ 37:36).
5) പഞ്ചഗ്രന്ഥിയില്തന്നെ പത്തു പ്രമാണങ്ങളുടെ രണ്ടു വ്യത്യസ്ത വിവരണങ്ങളുണ്ട് (പുറ 20: 1-17; നിയ 5:1-22). പുറപ്പാടു സംഭവത്തിലെ വിവരണങ്ങള് സങ്കീര്ത്തകന് പുന:രാഖ്യാനം ചെയ്യുമ്പോള് അനേകം വ്യത്യാസങ്ങള് വരുത്തിയിരിക്കുന്നതായി കാണാം (ഉദാ: പുറ 14-15; സങ്കീ 78;105 എന്നിവയും താരതമ്യം ചെയ്യുക).
കാനാന്ദേശം ഇസ്രായേല് ജനം വളരെപ്പെട്ടെന്ന് കീഴടക്കി കൈവശമാക്കിയതായി ജോഷ്വായുടെ പുസ്തകം സാക്ഷ്യപ്പെടുത്തുമ്പോള് (1-12) കാനാന് സ്വന്തമാക്കാനായി ഇസ്രായേല്ക്കാര് ദീര്ഘകാലം കഠിനാധ്വാനം ചെയ്തു കാത്തിരുന്നതായി ന്യായാധിപന്മാരുടെ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു (1:1-25).
7) യൂദാ രാജാക്കന്മാരായ ഹെസെക്കിയാ, മനാസ്സെ, ജോസിയ എന്നിവരെക്കുറിച്ച് 2 രാജാ 18-23ലും 2 ദിന 29-35ലുമുള്ള വിവരണങ്ങളില് പ്രകടമായ വ്യത്യാസം കണ്ടെത്താനാവും.
ദൈവനിവേശിതമായി എഴുതപ്പെട്ട വിശുദ്ധ ഗ്രന്ഥത്തിലെ ഇത്തരം ആഖ്യാന വൈരുദ്ധ്യങ്ങള് ശരിയാംവിധം വിശദീകരിക്കുന്നില്ലെങ്കില് വി. ഗ്രന്ഥത്തിന്റെ വിശ്വാസ്യതതന്നെ ചോദ്യം ചെയ്യപ്പെടാനിടയുണ്ട്. അതിനാല് ബൈബിള് വ്യാഖ്യാനം വിശ്വാസത്തിന്റെ വളര്ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. പഴയനിയമത്തില് മാത്രമല്ല പുതിയനിയമത്തിലും ഇത്തരം വ്യത്യാസങ്ങള് കാണാം. യേശു പറഞ്ഞ വചനങ്ങള് ഉപമകള് തുടങ്ങിയവ വ്യത്യസ്ത സുവിശേഷകന്മാര് ഭിന്ന സാഹചര്യങ്ങളിലും രീതിയിലും അവതരിപ്പിക്കുന്നുണ്ട്. യേശുവിന്റെ പരസ്യജീവിതത്തിന്റെ കാലഗണനയില് (Chronology) പോലും സുവിശേഷകന്മാര് തമ്മില് വ്യത്യസ്തത പുലര്ത്തുന്നുണ്ട്. (ഉദാ: ദേവാലയശുദ്ധീകരണം പരസ്യജീവിതത്തിന്റെ ആരംഭത്തിലാണെന്ന് യോഹ 2: 13-22 ല് സാക്ഷ്യപ്പെടുത്തുമ്പോള് സമാന്തരസുവിശേഷങ്ങളില് ദേവാലയ ശുദ്ധീകരണം പരസ്യജീവിതത്തിനു സമാപനം കുറിക്കുന്ന സംഭവമാണ്). വ്യാഖ്യാനത്തിലൂടെയല്ലാതെ ഇത്തരം വൈരുദ്ധ്യങ്ങളുടെ ശരിയായ അര്ത്ഥം ഗ്രഹിക്കാനാവില്ല.
2) മതാത്മക ഭാഷ. ( Language of faith)
ബൈബിളില് ഉപയോഗിക്കുന്നത് മതാത്മകഭാഷ ( Language of faith ) യാണ്. അതായത് വിശ്വാസത്തിന്റെ ഭാഷ. ഒരു ചരിത്രഗ്രന്ഥമായോ സാഹിത്യഗ്രന്ഥമായോ മാത്രം ബൈബിളിനെ സമീപിക്കുന്നവര്ക്ക് ബൈബിളിലെ പലഭാഗങ്ങളും അഗ്രാഹ്യങ്ങളായി നിലകൊള്ളും. ചരിത്രത്തോടൊപ്പം ചരിത്രാതീത സത്യങ്ങളും ഭൗതികതയോടൊപ്പം അതിഭൗതികമായവയും ബൈബിള് അനാവരണം ചെയ്യുന്നു. ചരിത്രാതീതവും അതിഭൗതികവുമായവയെ മതാത്മകഭാഷയിലൂടെ മാത്രമേ അവതരിപ്പിക്കാനാവൂ. ഉദാഹരണമായി, മത്താ 24: 29-31ല് വിവരിക്കുന്ന യുഗാന്ത്യത്തിലെ ഭീകരദുരിതങ്ങള് (സൂര്യന് ഇരുണ്ടുപോകും, ചന്ദ്രന് അന്ധകാരമാകും, നക്ഷത്രങ്ങള് ഭൂമിയിലേക്കു പതിക്കും) മതാത്മകഭാഷയിലാണ്. ഇവയുടെ ചരിത്രപരതയേക്കാള് ഇവ പ്രതിനിധാനം ചെയ്യുന്ന മതാത്മക സത്യത്തിനാണ് (യുഗാന്ത്യത്തിനായി ഒരുക്കമുള്ളവരാക്കുക) പ്രാധാന്യം നല്കേണ്ടത്. ശരിയായ വ്യാഖ്യാനത്തിലൂടെയല്ലാതെ ബൈബിളിന്റെ മതാത്മക ഭാഷ ഗ്രഹിക്കുക ദുഷ്കരമാണ്.
തിരുവചന ഭാഷ മതാത്മകമാണ്. വിശ്വാസത്തിന്റെ ഭാഷ. ( The Language of faith) അതായത് ജീവശാസ്ത്രത്തിന് ഉപയോഗിക്കുന്ന ഭാഷയല്ല തത്വ ശാസ്ത്രത്തിൽ ഉപയോഗിക്കുന്നത്. സാധാരണ ഭാഷാ പ്രയോഗത്തിൽ നിന്നു൦ ചരിത്രപരമായ അർത്ഥത്തിൽ നിന്നു൦ ഭിന്നമായ ഒരു തല൦ വിശ്വാസ ഭാഷക്ക് ഉണ്ട്. ശാസ്ത്രത്തിന്റെ ഭാഷയിൽ ജലം എന്നത് H2o ആണ്. എന്നാൽ സാഹിത്യ രചനയിൽ ജലത്തിന്റെ അർത്ഥം വ്യത്യസ്തമാകുന്നു. കൈകളിലെ മലിനത കഴുകി കളയുമ്പോൾ ജലത്തിന് വൃത്തിയുടെ അർത്ഥം കൈവരുന്നു. അതേ പ്രക്രിയ മനുഷ്യൻ മത കർമ്മങ്ങളിൽ അനുഷ്ഠിക്കുമ്പോൾ ജലത്തിന് പാപശമനത്തിൻറെ അർത്ഥം കൈവരുന്നു. ഒരാൾ വെള്ളത്തിൽ പോയി എന്ന് പറഞ്ഞാൽ ഒഴുക്കിൽപ്പെട്ടു മരിച്ചു എന്നർത്ഥ൦. അതേ സമയം വെള്ളമടിച്ചു എന്ന് പറഞ്ഞാൽ മദ്യപിച്ചു എന്നർത്ഥ൦ കൈവരുന്നു . ഇത്രയും പരാമർശിച്ചത് ബൈബിൾ ഒരു ആത്മീയ സാഹിത്യ ഗ്രന്ഥമായതുകൊണ്ട് അതിൽ ഉപയോഗിച്ചിരിക്കുന്നത് വിശ്വാസ ഭാഷ ( Language of Faith) ആയതുകൊണ്ടു ഏത് അർത്ഥമാണ് സാന്ദർഭികമായി യോജിക്കുകയും എന്ന് വ്യാഖ്യാതാവ് കണ്ടെത്തണ൦.തിരുവചനത്തിൽ പിതാവ് എന്ന വാക്ക് കണ്ടാൽ ഉടനേ സ്വന്തം അപ്പൻ അല്ലെങ്കിൽ ജനയിതാവ് എന്ന നിഗമനത്തിൽ എത്താൻ കഴിയില്ല. രാഷ്ട്രപിതാവ് എന്ന് അഭിഷേകം സംബോധന ചെയ്താൽ രാഷ്ടത്തെ ജനിപ്പിച്ചവൻ എന്നോ രാഷ്ട്രത്തെ വിവാഹം ചെയ്തവൻ എന്നോ അർഥം വരുന്നില്ല.ആയതുപോലെ സ്വർഗീയ പിതാവ് എന്നതിന് ലൈംഗിക അർത്ഥം കൊടുക്കാൻ കഴിയില്ല. ഒരു ഇടവകയുടെ ശുശ്രൂഷകനെ അച്ചൻ എന്നോ പിതാവെന്നോ അഭിസംബോധന ചെയ്യുന്നത് താൻ ശുശ്രൂഷ യിൽ ആത്മീയ മക്കൾക്ക് പിതാവായിരിക്കുന്നതുകൊണ്ടാണ്. ബൈബിളിൽ 3 വിധത്തിലുള്ള പിതൃത്വത്തെ പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. 1) Human Relationship – ജഡപ്രകാരമുള്ള പിതൃത്വം. 2) Creational Relationship – പ്രപഞ്ച സൃഷ്ടിപരമായ ബന്ധത്തിൽ 3) Spiritual Relationship – ആത്മീയ പിതൃത്വം. ( 1 cori. 4:14-15,10:1/ Romar4:17-18/) ഈ യാഥാർത്ഥ്യങ്ങൾ ഗ്രഹിക്കാതെ ഭൂമിയിൽ ആരെയും പിതാവെന്ന് വിളിക്കരുത് എന്ന വാക്യ൦ ദുർവ്യാഖ്യാനം ചെയ്യുന്നത് എത്ര ഭോഷത്വമാണെന്ന് ഓർക്കുക. യോഹന്നാ൯ ലേഖനത്തിൽ വിശ്വാസികളെ മക്കളെ എന്ന് വിളിക്കുമ്പോൾ മറുവശത്ത് താൻ അവർക്ക് ആത്മീയ പിതാവായി എന്ന യാഥാർത്ഥ്യം അ൦ഗീകരിക്കുക.4) അമ്മ ആയിരം കണ്ണുമായി മകളെ കാത്തിരുന്നു എന്ന് പറഞ്ഞാൽ അമ്മക്ക് ആയിരം കണ്ണുണ്ടായിരുന്നു എന്ന് വ്യാഖ്യാനിച്ചാൽ എങ്ങനെയിരിക്കു൦.കണക്കിലെ ആയിരമല്ല സാഹിത്യത്തിലെ ആയിര൦. നിതാന്തവു൦ ത്യാഗപൂർണ്ണവുമായ കാത്തിരിപ്പിൻറെ ആഴ൦ ആയിര൦ കണ്ണുമായി കാത്തിരുന്നു എന്ന പദപ്രയോഗത്തിൽ സാഹിത്യ ശൈലിയിൽ രേഖപ്പെടുത്തിയിരിക്കുകയാണ്. തമിഴ് പുലികൾ പാർലിമെന്റിന് നേരെ വെടിവെച്ചു എന്ന പത്രൊസ് വാർത്ത 100 വർഷ൦ കഴിയുമ്പോൾ ഒരു വ്യാഖ്യാതാവ് ( പ്രസ൦ഗകൻ) ആ കാലത്ത് പുലികൾ തമിഴർ/ മലയാളികൾ എന്നൊക്കെ അറിയപ്പെട്ടിരുന്നു. അന്നത്തെ പുലികൾ സ൦സാരിക്കുന്നവരായിരുന്നു. ബൈബിളിൽ തെളിവുണ്ട്. ബിലെയാമിന്റെ കഴുത സംസാരിച്ചു എന്ന് പറഞ്ഞു വ്യാഖ്യാനിച്ചാൽ എങ്ങനെയിരിക്കു൦ എന്ന് ആലോചിച്ചു നോക്കൂ. ശ്രീലങ്കയിൽ തമിഴ് രാജ്യം വേണമെന്ന് വാദിക്കുന്ന തീവ്രവാദി കളാണ് പുലികൾ എന്നറിയാതെ വ്യാഖ്യാനിച്ചാൽ ഉണ്ടാകുന്ന അപകടം എത്ര വലുതാണ്? അത് തന്നെയാണ് ബൈബിൾ എന്താണ് പറയുന്നത് എന്ന് ആഴത്തിൽ ഗ്രഹിച്ചിരിക്കണ൦ എന്ന് പറയാനുള്ള കാരണം. ദൈവ൦ സംസാരിച്ചു, ദൈവം കാണുന്നു, ദൈവം കേൾക്കുന്നു, ദൈവം കോപിക്കുന്നു, ദൈവ൦ സഞ്ചരിക്കുന്നു , അവിടുത്തെ മൂക്കിൽ നിന്നും പുക പൊങ്ങി എന്നൊക്കെ പറയുമ്പോൾ അത് ഭൌതീക അർത്ഥത്തിൽ അല്ല, കാരണം ദൈവ൦ ആത്മാവാണ്. ആത്മാവായ ദൈവ൦ എങ്ങനെ കാണും? എങ്ങനെ സ൦സാരിക്കു൦. എങ്ങനെ നടക്കു൦? എന്നാൽ മനസിലാക്കുക, ദൈവത്തിന്റെ കമ്യൂണിക്കേഷൻ ( ആശയ വിനിമയം) എങ്ങനെയാണന്ന് അവതരിപ്പിക്കുവാൻ മനുഷ്യന് കഴിയാത്തതിനാൽ മനുഷ്യൻ ഉപയോഗിക്കുന്ന പദങ്ങൾ അതിന് ഉപയോഗിച്ചിരിക്കുന്നു എന്ന് മറക്കരുത്. അല്ലാതെ ദൈവ൦ കാറ്റിന്റെ ചിറകിൽ കയറിയിരുന്ന് പറന്നു എന്നല്ല. അങ്ങനെ വ്യാഖ്യാനിച്ചാൽ പിന്നേ ദൈവ൦ എന്ന ശക്തി പിന്നേ ഇല്ല മനസിലാക്കുക.
ഭാഷ സ്വഭാവേന ഭൗതികതയെ പ്രതിനിധാനം ചെയ്യുന്നതാണ്. സാഹിത്യേതരവും അതിഭൗതികവുമായ യാഥാര്ത്ഥ്യങ്ങളെ അവതരിപ്പിക്കാന് ഭാഷയ്ക്കു കഴിവില്ലാത്തതിനാല് ഇത്തരം സാഹചര്യങ്ങളെ ദ്യോതിപ്പിക്കാന് അതിഭൗതികാര്ത്ഥം ഉള്കൊള്ളുന്ന പ്രതീകങ്ങളെ ഭാഷ ഉപയോഗപ്പെടുത്തുന്നു. ഉദാ: ദൈവത്തിന്റെ കുഞ്ഞാട്, സമാധാനത്തിന്റെ രാജാവ്, ജീവജലം, സ്വര്ഗ്ഗീയമന്ന, ആദിയും അന്ത്യവും തുടങ്ങിയ സംജ്ഞകളിലൂടെ ക്രിസ്തുവിനെ അവതരിപ്പിക്കുമ്പോള് പുതിയനിയമം മതാത്മക ഭാഷയാണ് പ്രയോജനപ്പെടുത്തുന്നത്. ഇത്തരം മതാത്മക ഭാഷാശൈലിയില് വാക്കുകളുടെ വാച്യാര്ത്ഥത്തിനുപരിയായി ദൈവികമായ അതീന്ദ്രിയ സത്യങ്ങളാണ് പ്രകാശനം ചെയ്യപ്പെടുന്നത്. ഇവ വ്യാഖ്യാനത്തിലൂടെ മാത്രമേ മനസ്സിലാകൂ.
ദൈവവചനമായ ബൈബിൾ ആത്യന്തികമായി രക്ഷയുടെ ചരിത്രമാണ്. ഈ രക്ഷാകര ചരിത്ര മുഹൂർത്തങ്ങളെ വാക്കുകളിൽ പുനരാവിഷ്കരിക്കുക എന്നത് ധ്യാനാത്മകമായ ഒരു അനുഭവമാണ്. ദൈവവചനത്തിലെ അകകാമ്പ് കണ്ടെത്തി അതിൻറെ ദൈവനിശ്വാസീയത മനസിലാക്കി മഹത്വം നഷ്ടപ്പെടാതെ ദൈവജനത്തിന് പകർന്ന് നൽകുക എന്നതാണ് ഓരോ വചന ശുശ്രൂഷകരുടെയു൦ ദൌത്യം. അങ്ങനെ ബൈബിൾ വ്യാഖ്യാനത്തിൽ നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് തിരുവെഴുത്തുകൾ എഴുതപ്പെട്ട കാലഘട്ടവു൦ ഇന്നത്തെ പ്രസ൦ഗകൻറെ കാലഘട്ടവു൦ തമ്മിലുള്ള വലിയ അന്തരം. ഇരു കാലഘട്ടവു൦ തമ്മിലുള്ള വ്യത്യാസം വ്യാഖ്യാതാവ് അറിഞ്ഞിരിക്കണ൦.( A biblical interpreter must know the difference between Biblical written stage and interpreters contemporary stage.) അന്നത്തെ എഴുത്തുകാരുടെ മുൻപിൽ ഒരു വായനക്കാർ ഉണ്ടായിരുന്നു എന്ന് നമ്മൾ ഓർക്കണ൦.ആ വായനക്കാരെ എഴുത്തുകാരൻ എന്താണ് ഗ്രഹിപ്പിക്കാൻ ശ്രമിച്ചത് എന്ന് കണ്ടെത്തുക വളരെ പ്രയാസമാണ്. കാരണം അന്നത്തെ എഴുത്തുകാരനും വായനക്കാരനു൦ ഇന്ന് നമ്മുടെ മുമ്പിൽ ഇല്ല.വി.ഗ്രന്ഥം ഒരു പുരാതന കൃതിയാകയാല് ഗ്രന്ഥകര്ത്താവിനെക്കുറിച്ചുള്ള നമ്മുടെ അറിവ് തുലോം പരിമിതമാണ്. ചില ഗ്രന്ഥകര്ത്താക്കളുടെ പേരുപോലും നമുക്കു നിശ്ചയമില്ല. തന്മൂലം ഗ്രന്ഥകര്ത്താവും വായനക്കാരനും തമ്മിലുള്ള സംവേദന സാധ്യത വി.ഗ്രന്ഥ വായനയിലും വ്യാഖ്യാനത്തിലും ഇല്ല എന്നു തന്നെ പറയാം. പകരം പുസ്തകവും വായനക്കാരനും തമ്മിലുള്ള സംവേദനമാണ് നടക്കുന്നത്. മാനുഷിക ഗ്രന്ഥകര്ത്താവ് അപ്രസക്തമായിത്തീരുന്ന, “ഗ്രന്ഥകര്ത്താവിന്റെ മരണം” (Death of the autheor) എന്ന യാഥാര്ത്ഥ്യത്തിലാണ് ഓരോ വായനയും പുനര്വായനയും നടക്കുന്നത്. തന്മൂലം പുസ്തകം രൂപംകൊണ്ട സംസ്കാരം, വിശ്വാസബോധ്യങ്ങള്, ആരാധനാ ശൈലികള് തുടങ്ങിയവ എഴുത്തുകാരന്റെ വ്യക്തിപരമായ ദൈവശാസ്ത്ര വീക്ഷണത്തേക്കാളും താല്പര്യങ്ങളേക്കാളും പ്രസക്തമാണ്. അതുകൊണ്ടു തിരുവചനം അന്വേഷണാത്മകമായി പഠിക്കണ൦.
(Theorom of Bible. )
അതുപോലെ ബൈബിൾ വ്യാഖ്യാനിക്കുമ്പോൾ അതിൻറെ പ്രമേയ ഭാഷ ( Theorems of the Bible) അറിഞ്ഞിരിക്കണ൦. ബൈബിളിൻറെ ഭാഷ Dogmatic അല്ല. മറിച്ച് Ambiguous ആണ് എന്ന് അറിഞ്ഞിരിക്കണ൦. അതായത് ഒരേ വാക്ക് പല ഭാഗങ്ങളിലും വ്യത്യസ്ത അർത്ഥത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉദാ: എബ്രായർ:2:14- “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി. ” ഇവിടെ “ജഡ൦ ” എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് മനുഷ്യ ശരീരത്തോട് ബന്ധപ്പെടുത്തിയാണ്. ഇതേ വാക്ക് മറ്റൊരു ഭാഗത്ത് വേറെ ഒരു അർത്ഥത്തിൽ ഉപയോഗിക്കുന്നത് ശ്രദ്ധിക്കുക എബ്രായ: 5:19 ” ജഡത്തിന്റെ പ്രവൃത്തികളോ…. ” ഇവിടെ ജഡ൦ എന്നത് മനുഷ്യൻറെ പാപ പ്രവൃത്തികളെ സൂചിപ്പിക്കുന്നു. ഒരേ വാക്ക് ശരീരത്തേയും പാപത്തേയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത് ശ്രദ്ധിക്കുക.2) ഇനി 2 കൊരിന്ത്യർ 5:1- “കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ….. ” ഇവിടെ കൂടാര൦ മനുഷ്യ ശരീരമാണ്. ഇതേ വാക്ക് കൂടാര൦ എന്നത് മറ്റൊരു അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. എബ്രായർ 11:10 – “കൂടാരങ്ങളിൽ പാർത്തു കൊണ്ട് ” ഇവിടെ കൂടാര൦ മനുഷ്യ ശരീരമല്ല മറിച്ചു മരുഭൂമിയിൽ സഞ്ചാരികൾ വിശ്രമിക്കേണ്ടതിന് ഉപയോഗിക്കുന്ന താൽക്കാലിക ഷെഡുകളാണ്. ഇങ്ങനെ ഒരേ വാക്ക് തന്നേ വ്യത്യസ്ത അർത്ഥങ്ങളിലു൦ സാഹചര്യങ്ങളിലും ഉപയോഗിച്ചിരിക്കുന്നു. പല സംസ്കാരങ്ങളിൽ ജീവിക്കുന്ന മനുഷ്യർക്ക് ഒരേ വചനം വ്യത്യസ്ത നിലയിൽ വ്യാഖ്യാനിക്കുന്നതിന് ഈ അവ്യക്തത സഹായിക്കുന്നു. അതായത് സത്യത്തിന്റെ ഒരംശം മാത്രമേ മനുഷ്യന് കണ്ടെത്താൻ കഴിയൂ. ഈ അപൂർണ്ണതയാണ് Ambiguous ( സന്ദിഗ്ദാർത്ഥമുള്ള) വാക്കുകളിൽ പ്രതിഫലിക്കുന്നത്. അതിനാൽ തന്നേ ഓരോ തിരുവചന ഭാഗങ്ങളുടെയു൦ വ്യത്യസ്ത മാനങ്ങളു൦ വിശകലനങ്ങളും കണ്ടെത്തുന്നതിനുള്ള പരിശ്രമങ്ങളാകണ൦ വചന വ്യാഖ്യാനങ്ങൾ. അതുകൊണ്ടാണ് പൌലോസ് ശ്ളീഹാ എഴുതുന്നത് “സത്യ വചനത്തെ യഥാർത്ഥമായി പഠിപ്പിക്കുക “എന്നാൽ മൂലഭാഷയായ ഗ്രീക്കിൽ വ്യാകരണ സഹിത൦ പഠിപ്പിക്കുക എന്നാണ്.
3) Symbolic Language. ( പ്രതീകാത്മക ഭാഷ)
ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷാ സങ്കേതങ്ങളിൽ മറ്റൊന്നാണ് പ്രതീകാത്മക ഭാഷ. ഇത് നിർവ്വചിക്കുക വളരെ പ്രയാസമാണ്. അക്ഷരീകമായ ഒരു വസ്തുതയെയോ സത്യത്തേയോ ചിത്രീകരിക്കുക അല്ലെങ്കിൽ ദൃശ്യവൽക്കരിക്കുക. ഈ ഭാഷാ സങ്കേതം നമുക്ക് പരിചിതമല്ല.എന്നാൽ യെഹൂദാജനം അവർ പറയുന്നത് ചിത്രീകരിക്കാൻ ഇഷ്ടപ്പെടുന്നു. പൂർണ്ണമായും ജൂത സ൦സ്കാരത്തിലാണ് ബൈബിൾ രചിക്കപ്പെട്ടിരിക്കുന്നത്.ആദ്യകാല ഹീബ്രു ഭാഷ അക്ഷരങ്ങൾ ആയിരുന്നില്ല മറിച്ച് ചിത്രലിപികൾ ആയിരുന്നു. ചിത്ര ലിപികളിൽ രേഖപ്പെടുത്തിയ വിവരങ്ങൾ പിന്നീട് അക്ഷര ലിപികൾ കണ്ടു പിടിച്ചപ്പോൾ അക്ഷര രൂപത്തിലേക്ക് മാറ്റി എഴുതുകയായിരുന്നു. അതുകൊണ്ടു തന്നേ ഇനി പറയുന്ന ഭാഷാ സങ്കേതങ്ങൾ ബൈബിളിൽ ഉപയോഗിച്ച് കാണുന്നു.
1) Simile – സമാനത.
2) Metaphors-വാക്കുകൾ ബന്ധിപ്പിക്കാതെ അലങ്കാരികമായി.
3) parable – ഉപമ.
4) Personification – നിർജ്ജീവമായ വസ്തുക്കളുടെ അനിമേഷൻ.
5) Hyperbolism – അതിശയോക്തി
6) Paradox – വിരോധാഭാസം.
7) Riddle- കടങ്കഥ
😎 Anthropomorphism – ദൈവത്തിന്റെ ശാരീരിക സവിശേഷതകൾ മനുഷ്യന് മനുഷ്യന് മനസിലാക്കുന്ന ഭാഷയിൽ വിവരിക്കുന്നു.
9) Numeriam – സ൦ഖ്യാ ശാസ്ത്രപരമായി
10) Symbolism പ്രതീകാത്മകപരമായി. പഴയകാല ഹീബ്രു ഭാഷയിലും പുതിയ നിയമത്തിൻറെ മൂലഭാഷയായ ഗ്രീക്കിലു൦ ചിഹ്നങ്ങൾക്കും പ്രതീകങ്ങൾക്കു൦ സ൦ഖ്യകൾക്കു൦ വലിയ പ്രാധാന്യം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നേ ബൈബിളിലെ വിവരണങ്ങൾ പലതു൦ പ്രതീകാത്മകമായി മനസിലാക്കേണ്ട കാര്യങ്ങൾ തന്നെയാണ്
]]>
https://vazhivilakku.com/symbolism-in-scripture/feed/ 0 97
ഇന്ത്യയിലെ സെന്റ് തോമസ് ക്രിസ്ത്യാനികൾ. https://vazhivilakku.com/st-thomas-christians-in-india/ https://vazhivilakku.com/st-thomas-christians-in-india/#respond Wed, 23 Oct 2024 18:15:06 +0000 https://vazhivilakku.com/2024/10/23/bs-you-can-squeeze-the-worlds-most-compact-folding-pram-into-a-shoulder-bag/ മലങ്കര മണ്ണിൽ സുവിശേഷത്തിന്റെ ദീപശിഖ തെളിയിച്ച തോമാശ്ലീഹാ ഈ മണ്ണിൽ പാദമൂന്നിയിട്ട് 1950 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ ആ കെടാവിളക്കിൻറെ ചരിത്രം തേടിയുള്ള അന്വേഷണ പരമ്പരയുടെ എട്ടാം ഭാഗം;]]>
ഇന്ത്യയിലെ സെന്റ് തോമസ് ക്രിസ്ത്യാനികൾ.
എ ഡി ഒന്നാം നൂറ്റാണ്ടിൽ അപ്പോസ്തലനായ വി. തോമസിന്റെ പ്രബോധനത്താൽ സ്ഥാപിതമായ സമൂഹമാണ് ഇന്ത്യയിലെ സെന്റ് തോമസ് ക്രിസ്ത്യാനികൾ എന്ന് വിശ്വസിക്കപ്പെടുന്നു.
അപ്പോസ്തലനായ തോമസിനെ പേർഷ്യൻ സാമ്രാജ്യത്തിൽ സുവിശേഷം പ്രസംഗിക്കാൻ ക്രിസ്തു അയച്ചതായി കരുതപ്പെടുന്നു,ഉത്ഥിതന്റെ വിരിമാറില് സ്പര്ശിച്ച് എന്റെ കര്ത്താവേ എന്റെ ദൈവമേ (യോഹ.20:28) എന്ന്. ഉദ്ഘോഷിച്ച തോമാശ്ലീഹാ, ആദ്യനൂറ്റാണ്ടിന്റെ പകുതിയോടെ തെക്കേ ഇന്ത്യയില് എത്തിച്ചേരുകയും വിശ്വാസത്തിന്റെ വിത്തുകള് പാകുകയും ചെയ്തു എന്ന സജീവ ക്രൈസ്തവ പാരമ്പര്യം മാര്ത്തോമ്മാ ക്രിസ്ത്യാനി കളുടെ ഇടയില് നിലനിനിന്നിരുന്നു.
ഈ കാലയളവിൽ പേർഷ്യൻ സാമ്രാജ്യം അത് ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറ് വരെ വ്യാപിച്ചു കിടന്നു. പേർഷ്യയിലുടനീളവും അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പോലുള്ള സ്ഥലങ്ങളിലും ക്രിസ്ത്യൻ കമ്മ്യൂണിറ്റികൾ സ്ഥാപിച്ചു. ജറുസലേം സൂനഹദോസിനായി അപ്പോസ്തലനായ തോമസ് ജറുസലേമിലേക്ക് മടങ്ങിയെന്നും തുടർന്ന്, അപ്പോസ്തലന്മാർ രണ്ടാമത് ചിതറിപ്പോയ സമയത്ത്, അറബിക്കടലിലെ സോകോത്ര എന്ന ദ്വീപിലേക്കും അവിടെ നിന്ന് കടൽ കടന്ന് ദക്ഷിണേന്ത്യയിലേക്കും യാത്ര ചെയ്തുവെന്നും പരമ്പരാഗത വിവരണങ്ങൾ പറയുന്നു. കൊടുങ്ങല്ലൂരിനടുത്തുള്ള മുസിരിസ് എന്നറിയപ്പെടുന്ന മാലിയങ്കരയിലാണ് തോമസ് അപ്പോസ്തലൻ വന്നിറങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു.
പശ്ചിമേഷ്യയിലെ പലസ്തീനില്നിന്ന് ശ്ലീഹന്മാര് കര്തൃ കല്പനാനുസൃതം ലോകത്തിന്റെ നാനാഭാഗത്തേയ്ക്കും പോയി സുവിശേഷം പ്രസംഗിച്ചു. ഭാരതത്തിന്റെ ശ്ലീഹാ ആയത് മാര് തോമയാണ്. ഇത്രയും വിദൂരമായ സ്ഥലത്ത് മറ്റൊരു ശ്ലീഹായും പോയതായി അറിയില്ല. പൗലോസ് ശ്ലീഹാ സ്പെയിന്വരെ പോയി. 12 അപ്പോസ്തലന്മാർ യേശുവിന് ഉണ്ടായിരുന്നു എങ്കിലും ബൈബിളിലെ സുവിശേഷങ്ങളിൽ ഒഴികെ വേറെ ഒരിടത്തു൦ ഈ 12 പേരുടെ പേരു൦ പ്രവർത്തന സ്ഥലങ്ങളു൦ നമ്മൾ കാണുന്നില്ല. അപ്പോസ്തോല പ്രവൃത്തിയിൽ 7 പേരെ പറ്റി മാത്രമാണ് നേരിയ പരാമർശം ഉള്ളത്. ബാക്കി 5 പേരെ കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമാണ്.പക്ഷേ ക്രൈസ്തവ സഭയുടെ ചരിത്ര പാരമ്പര്യങ്ങൾ ഇത് വ്യക്തമായി സൂക്ഷിക്കുന്നുണ്ട്.
ബര്ത്തലോമിയോ ഭാരത്തില് വന്നു എന്ന് രണ്ടാ൦ നൂറ്റാണ്ടിലെ സഭാചരിത്രകാരനായ യൂസേബിയസ് പറയുന്നു. പാര്ത്തിയായിലെ വിവിധ സെമിറ്റിക് വിഭാഗങ്ങളോടും മറ്റു ജനതകളോടും പ്രസംഗിച്ചശേഷം ഭാരതത്തിലെ യഹൂദരോടും അവര്വഴി യഹൂദരല്ലാത്തവരോടും പ്രസംഗിക്കാനായിരിക്കാം ശ്ലീഹാ എത്തിയത്. അന്നത്തെ കാലത്ത് ഭാരതത്തില് എത്തണമെങ്കില് അതിനു തക്ക കാരണങ്ങളുണ്ടായിരിക്കണം.
AD 52 ല് മുസരിസ് (കൊടുങ്ങല്ലൂര്) എന്ന പുരാതന തുറമുഖത്ത് ശ്ലീഹാ എത്തിച്ചേർന്നുവെന്ന് പാരമ്പര്യം സാക്ഷിക്കുന്നു. കച്ചവടത്തിനായി എത്തിയ യഹൂദന്മാരുടെ കോളനികള് അന്നത്തെ കേരളത്തില് ഉണ്ടായിരുന്നു. പശ്ചാത്യലോകവുമായി കച്ചവടം നടത്തി ഈ യഹൂദന്മാര് ജീവിച്ചു. ക്രി.വ. ഒന്നാം നൂറ്റാണ്ട് ഇത്തരം കച്ചവടം അത്യുച്ചകോടിയിലെത്തിയ കാലഘട്ടമായിരുന്നു യഹൂദരുടെ സാന്നിദ്ധ്യമാണ് അദ്ദേഹത്തെ ഇവിടെ കൊണ്ടെത്തിച്ചത്. കച്ചവടക്കാരായ യഹൂദരോട് അറമായ ഭാഷയില് അദ്ദേഹം പ്രസംഗിച്ചു. അവര്വഴി മറ്റു ജനപദങ്ങളോടും പ്രസ൦ഗിച്ചു . കൊടുങ്ങല്ലൂര്, പാലയൂര് തുടങ്ങി. സ്ഥലങ്ങളില് യഹൂദന്മാര് ധാരാളമുണ്ടായിരുന്നു. കാണാതെ പോയ ഇസ്രായേൽ ഗോത്രത്തിലെ ജനങ്ങളുടെ അടുക്കൽ ചെന്ന് സുവിശേഷം പ്രസ൦ഗിക്കുവാനാണ് യേശു ശിഷ്യന്മാരെ ഉപദേശിച്ചിരുന്നത്. ( മത്തായി :10:6) അങ്ങനെയാണ് മുൻ ഭാഗങ്ങളിൽ സൂചിപ്പിച്ചിരുന്നത് പോലെ ഇസ്രായേലിൽ നിന്ന് പ്രവാസകാലത്തു നഷ്ടമായി പോയ പത്ത് ഇസ്രായേൽ ഗോത്രങ്ങളെ തേടി തോമാശ്ലീഹാ ഇന്ത്യയിൽ എത്തുന്നത്. ഗൊണ്ടഫോറസിൻറെ പാർത്ഥ്യരാജ്യത്തിൽ ആദ്യമായി എത്തി ചേർന്ന തോമാശ്ലീഹാ അഫ്ഗാൻ പ്രവിശ്യകളിൽ പ്രവർത്തിച്ച ശേഷം AD 48 ൽ ജെറുസലേം സുന്നഹദോസിൽ പങ്കെടുക്കുന്നതിനായി ജെറുസലേമിലേക്ക് മടങ്ങി പോയി. പിന്നീട് AD 52 ൽ വീണ്ടും ഇന്ത്യയിലേക്ക് വന്നു. പാശ്ചാത്യലോകത്തുനിന്ന് മണ്സൂണ് കാറ്റിന്റെ ഗതിയനുസരിച്ച് കുറഞ്ഞസമയം കൊണ്ട് ഭാരതത്തിലെത്താം എന്നു കണ്ടുപിടിക്കപ്പെട്ടതോടെ കേരളവും പാശ്ചാത്യലോകവുമായുള്ള വ്യാപാരബന്ധം ആയിരം മടങ്ങായി വർദ്ധിച്ചു. ഇപ്രകാരമുള്ള വ്യാപാരികളുടെ കൂടെയാകാം മാര്തോമാ കേരളത്തിലെത്തിയത്. റോമക്കാര് കടലിലെ വഴികളൊക്കെ കൊള്ളക്കാരില്നിന്ന് സുരക്ഷിതമാക്കി. പശ്ചിമേഷ്യയില് നിന്ന് മാര് തോമാശ്ലീഹാ കൊടുങ്ങല്ലൂരിനടുത്തുള്ള മാല്യങ്കര എന്ന സ്ഥലത്താണ് വന്നിറങ്ങിയതും ആദ്യം സുവിശേഷം പ്രസംഗിച്ചതും സഭ സ്ഥാപിച്ചതും. അക്കാരണത്താല് തോമാശ്ലീഹാ സ്ഥാപിച്ച സഭ “മലങ്കരസഭ ” എന്ന് അറിയപ്പെടുന്നു.
കേരളത്തില് മാര് തോമാശ്ലീഹാ എഴു സ്ഥലങ്ങളില് പള്ളികള് സ്ഥാപിച്ചു എന്നതിന് കുരിശു നാട്ടി എന്നല്ല, എഴു സഭാസമൂഹങ്ങള്ക്കു ജന്മം നല്കി എന്നര്ത്ഥം. പ്രസ്തുത സ്ഥലങ്ങളില് ദീര്ഘകാലം താമസിച്ച് സുവിശേഷത്തിനു സാക്ഷ്യം നല്കി: കൊടുങ്ങല്ലൂര്, പുലയൂര്, പറവൂര് (കോട്ടയ്ക്കാവ്), കോക്കമംഗലം, കൊല്ലം, നിരണം (തൃപ്പലേശ്വരം), ചായല് (നിലയ്ക്കല്) എന്നിവയാണ് എഴുസ്ഥലങ്ങള്. കേരള ക്രൈസ്തവ സഭയുടെ അതിപ്രാചീന കേന്ദ്രങ്ങളായിരുന്നു മേല്പറഞ്ഞ ഏഴുകേന്ദ്രങ്ങള്. ഓരോന്നിനെപ്പറ്റിയും അടുത്ത ഭാഗങ്ങളിൽ പ്രതിപാദിക്കാം.
കേരളത്തിലെ സെന്റ് തോമസ് ക്രിസ്ത്യാനികൾ നമ്പൂതിരിമാർ മത൦ മാറി ക്രിസ്ത്യാനികൾ ആയതാണെന്ന ഒരു വാദം നിലനിൽക്കുന്നുണ്ട്. അത് തികച്ചും വാസ്തവ വിരുദ്ധമാണ്. സെൻറ് തോമസ് AD 52ൽ കൊടുങ്ങല്ലൂരിൽ വന്നിറങ്ങുമ്പോൾ നമ്പൂതിരി അഥവാ ബ്രാഹ്മണർ എന്ന ഒരു ജന സമൂഹം ഇവിടെ ഉണ്ടായിരുന്നില്ല എന്നു൦, ബ്രാഹ്മണരുടെ കേരളാഗമന൦ 8 നൂറ്റാണ്ടിൽ മാത്രമാണെന്നു൦ ചരിത്രകാരന്മാർ എഴുതുന്നു.
“In the light of research and studies making use of the epigeaphic and literary sources, modern histeriographers like pro. Elamkulam kunjan pillai came to the conclusion that the ancestors of present day Nambudiris established their temple centered gramas in the span of the 8/9 th centuries in Kerala. Only by the 9/10 th Centuries of Christian era, many of the temples in Kerala were constructed… “
കേരളത്തിലെ നമ്പൂതിരി ചരിത്രം പറയുന്ന കേരളോല്പത്തിയിൽ പറയുന്ന 32 നമ്പൂതിരി ഗ്രാമങ്ങളെ സംബന്ധിച്ചു Pro. MGS നാരായണൻ ഇങ്ങനെ എഴുതുന്നു………. ………….” The Keralolpathy contains the exagrated and glorified self- image of Namboothiris rather than a connected and continues history of the society as a whole…..
“കേരളോല്പത്തിയിൽ പ്രതിപാദിക്കുന്ന 32 ഗ്രാമങ്ങളെ സംബന്ധിച്ചു പടന൦ നടത്തിയ ഡോ. കേശവൻ വെളുത്താട്ടിൻറെ പഠനങ്ങളിൽ നമ്പൂതിരി കുടിയേറ്റങ്ങളുടെ കാലം 8 നൂറ്റാണ്ടിൽ ആണെന്ന് തെളിഞ്ഞിട്ടുണ്ട്. നമ്പൂതിരി കുടിയേറ്റങ്ങൾ നടന്നത് എട്ടാം നൂറ്റാണ്ടിൽ ആണെന്നിരിക്കേ ഒന്നാം നൂറ്റാണ്ടിൽ വന്ന സെന്റ് തോമസ് നമ്പൂതിരിമാരെ ക്രിസ്ത്യാനികളാക്കി എന്ന് പറയുന്നത് ചരിത്രത്തിന് നിരക്കുന്നതല്ല.
ക്രൈസ്തവസഭയുടെ ആദ്യ നൂറ്റാണ്ടുകളില് ജീവിച്ചിരുന്ന അനേകം പിതാക്കന്മാര്, മാര്തോമാശ്ലീഹയുടെ ഭാരതത്തിലെ സുവിശേഷവേല, രക്തസാക്ഷിത്വം, കല്ലറ ആദിയായവയെപ്പറ്റി സ്പഷ്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്.
സഭാപിതാവായ മാര് അപ്രേം മൂന്നാ൦ നൂറ്റാണ്ടിൽ (+373) മാര് തോമാശ്ലീഹായെ പ്രകീര്ത്തിക്കുന്ന പല സ്തുതിപ്പുകള് എഴുതിയിട്ടുണ്ട്. അവയിലൊന്ന് ഇപ്രകാരമാണ്.
“………………………വലിയ ഗോളത്തില് നിന്നു രശ്മിപോലെ പുറപ്പെടുന്നവനേ, നീ ഭാഗ്യവാന്. നിന്റെ അനുഗ്രഹീതമാകുന്ന പ്രഭാതം ഇന്ത്യയുടെ അന്ധകാരത്തെ മാറ്റുന്നു. പന്ത്രണ്ടുപേരില് ഒരുവനായ വലിയ ദീപമേ, കുരിശില് നിന്നുള്ള തൈലത്താല് നിറഞ്ഞവനായി ഇന്ത്യയുടെ ഇരുട്ടുനിറഞ്ഞ നിശയെ ദീപം കൊണ്ടു നീ നിറയ്ക്കുന്നു. തന്റെ ഏകജാതനു വിവാഹം ചെയ്തു കൊടുക്കുവാന് മഹാരാജാവ് ഇന്ത്യയിലേക്കയച്ചതിനാല് നീ ഭാഗ്യവാനാകുന്നു. നീ കറുത്ത വധുവിനെ മഞ്ഞിനേക്കാള് വെളുത്ത വസ്ത്രത്തെക്കാളും പ്രശോഭിതയാക്കി. ഈ മുത്തു സ്വന്തമാക്കിയ വാഴ്ത്തപ്പെട്ട നഗരമേ, നീ ഭാഗ്യവതിയാകുന്നു. ഇതിനേക്കാള് മഹത്തരമായ ഒന്നു നല്കുവാന് ഇന്ത്യയ്ക്കില്ല. ഈ അമൂല്യ രത്നം സ്വന്തമാക്കുവാന് അര്ഹയായിത്തീര്ന്ന നീ ഭാഗ്യവതിയാകുന്നു. കണ്ടാലും! ഇന്ത്യയില് നിന്റെ അത്ഭുതങ്ങള് ഞങ്ങളുടെ നാട്ടില് നിന്റെ വിജയവും എല്ലായിടത്തും നിന്റെ തിരുനാളും……………….”
മലങ്കരയുടെ മണ്ണിനേ വെൺമഞ്ഞു പോലെ പ്രശോഭിതമാക്കിയ തോമാശ്ലീഹായുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചു൦ സപ്തദൈവാലയങ്ങളെ സ൦ബന്ധിച്ചു൦ അടുത്ത ഭാഗങ്ങളിൽ…………. തുടരും….
Mathews Mathew.
]]>
https://vazhivilakku.com/st-thomas-christians-in-india/feed/ 0 96
തോമാശ്ലീഹാ കേരളത്തില്‍ വന്നിട്ടുണ്ടോ? https://vazhivilakku.com/did-st-thomas-the-apostle-come-to-kerala/ https://vazhivilakku.com/did-st-thomas-the-apostle-come-to-kerala/#respond Wed, 23 Oct 2024 18:15:05 +0000 https://vazhivilakku.com/2024/10/23/bs-what-type-of-camera-do-i-need-a-guide-to-buying-your-next-one/ ഈ വിഷയം സംബന്ധിച്ച് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹറു സർവ്വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസർ ഡോ:പയസ് മലേക്കണ്ടത്തിൽ എഴുതിയ ലേഖനത്തിൻറെ മൂന്നാ൦ ഭാഗം. ]]>
തോമാശ്ലീഹാ കേരളത്തില് വന്നിട്ടുണ്ടോ?
ഈ വിഷയം സംബന്ധിച്ച് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹറു സർവ്വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസർ ഡോ:പയസ് മലേക്കണ്ടത്തിൽ എഴുതിയ ലേഖനത്തിൻറെ മൂന്നാ൦ ഭാഗം.
ഡോ. പയസ് മലേക്കണ്ടത്തില്.
(ചരിത്രവിഭാഗം പ്രൊഫസര്, ജെ.എന്.യു., ന്യൂഡല്ഹി)

 

സമൂഹത്തില് ആധിപത്യമനുഭവിച്ചിരുന്ന നമ്പൂതിരിമാര് ഏഴും എട്ടും നൂറ്റാണ്ടുകളിലെ വന്കുടിയേറ്റത്തിന്റെ ഭാഗമായി വരുന്നവരാണ്. കേരളത്തിലെ നദീതടങ്ങളില് 32 ഗ്രാമങ്ങള് സ്ഥാപിച്ച അവര് മഹോദയപുരം ചേരരാജാക്കന്മാരുടെ കീഴില് പ്രഭുകുടുംബങ്ങളായി വളര്ന്നു.
തോമാശ്ലീഹാ കേരളത്തില് നമ്പൂതിരിമാരെ മാനസാന്തരപ്പെടുത്തിയോ?

 

ഇല്ല. ഏഴും എട്ടും നൂറ്റാണ്ടുകളില് മാത്രം കേരളത്തിലെത്തിയ നമ്പൂതിരിമാര് എന്നറിയപ്പെടുന്ന ബ്രാഹ്മണരെ സെന്റ് തോമസ് മാനസാന്തരപ്പെടുത്തിയിട്ടില്ല. മറ്റു ബ്രാഹ്മണരെ മാനസാന്തരപ്പെടുത്തിയിരിക്കാന് എന്തെങ്കിലും സാദ്ധ്യതയുണ്ടോ? നമുക്കറിയില്ല. പക്ഷേ പാലയൂരിലും മറ്റു പ്രദേശങ്ങളിലും ബ്രാഹ്മണരെ (നമ്പൂതിരിമാരല്ല) സെന്റ് തോമസ് മാനസാന്തരപ്പെടുത്തിയെന്ന ശക്തമായ വാമൊഴി പാരമ്പര്യമുണ്ട്. എഡി നാലാം നൂറ്റാണ്ടിലെ വി. ജെറോമിന്റെ രചനയിലുള്ളതാണ് ഇതു സംബന്ധിച്ച ഏറ്റവും പഴയ പരാമര്ശം: “ബ്രാഹ്മണരോടു സുവിശേഷം പ്രസംഗിക്കാന്” (ut Christus apud Brachmanas praedicaret) സെന്റ് തോമസ് പോയെന്നാണ് അദ്ദേഹമെഴുതിയത്. എത്ര പേരെ, എപ്രകാരം എന്നിങ്ങനെയുള്ള വിശദാംശങ്ങളൊന്നും അതിലില്ല.

 

അതെന്തായാലും, ഇതു സംബന്ധിച്ച ചില നിഗമനങ്ങളിലെത്താന് സെന്റ് തോമസ് ക്രൈസ്തവരുടെ ഇടയില് നിലവിലുണ്ടായിരുന്ന ചില ആചാരങ്ങള് നമ്മെ സഹായിക്കുന്നുണ്ട്.

1) പതിനെട്ടാം നൂറ്റാണ്ടു വരെ സെന്റ് തോമസ് ക്രൈസ്തവര് പൂണൂലിടുകയും കുടുമി വയ്ക്കുകയും ചെയ്തിരുന്നു. ജനന, മരണങ്ങളോടു ബന്ധപ്പെട്ടു പുല ആചരിക്കുന്ന പതിവുണ്ടായിരുന്നു. ഇത് ജൊര്നാദയും ഇറ്റാലിയന് ജെസ്യൂട്ട് റോബര്ട്ട് ഡിനോബിലിയും പറഞ്ഞിട്ടുള്ളതാണ്. ഈ ആചാരം എങ്ങനെ വന്നു? ബ്രാഹ്മണര്ക്കു പുറമെ പൂണൂലിടാന് അധികാരമുള്ള ഏകവിഭാഗമായിരുന്നു സെന്റ് തോമസ് ക്രൈസ്തവര്. ബ്രാഹ്മണര് എന്തുകൊണ്ട് ക്രൈസ്തവരെ അതിന് അനുവദിച്ചു? ജാതിവ്യവസ്ഥയില് രണ്ടാം സ്ഥാനമനുഭവിച്ചിരുന്ന നായന്മാര് പോലും പൂണൂല് ഇട്ടിരുന്നില്ല. നമ്പൂതിരിമാര് ക്രൈസ്തവര്ക്കു നല്കിയിരുന്നത് ഏതാണ്ട് വൈശ്യരുടെ പദവിയാണ്. എന്നാല് എട്ടും പതിമൂന്നും നൂറ്റാണ്ടുകള്ക്കിടയില് തൊഴിലിന്റെ അടിസ്ഥാനത്തില് നമ്പൂതിരിമാര് ജാതിവ്യവസ്ഥ കെട്ടിപ്പടുക്കുന്ന കാലത്ത് ബ്രാഹ്മണപദവിയുമായി ബന്ധപ്പെട്ട പൂണൂല് ഉപയോഗിക്കാനോ നിലനിറുത്താനോ ഉളള അധികാരം സെന്റ് തോമസ് ക്രൈസ്തവര്ക്ക് നല്കിയതെന്തിന്? നമ്പൂതിരി ബ്രാഹ്മണര് വരുന്നതിനു മുമ്പു തന്നെ ഇവിടെയുണ്ടായിരുന്ന ബ്രാഹ്മണകുടുംബങ്ങളുമായി സെന്റ് തോമസ് ക്രൈസ്തവര്ക്കുണ്ടായിരുന്ന ബന്ധം മൂലമായിരുന്നിരിക്കില്ലേ അത്?

 

ചില സെന്റ് തോമസ് ക്രൈസ്തവ കുടുംബങ്ങളില് ആദ്യ നൂറ്റാണ്ടുകള് മുതല് തന്നെ തുടര്ച്ചയായ ഒരുതരം പൗരോഹിത്യനൈരന്തര്യം നിലനിന്നു പോന്നതായി കാണാം. എല്ലാ തലമുറകളിലും ചുരുങ്ങിയത് ഒരു പുരോഹിതനെങ്കിലും കാണും. ഇത്തരം കുടുംബങ്ങളിലേറെയും ബ്രാഹ്മണിക പിന്തുടര്ച്ച അവകാശപ്പെടുന്നവരായിരുന്നു. പൗരോഹിത്യത്തിന്റെ നൈരന്തര്യം ഇത്തരം കുടുംബങ്ങളുടെ ബ്രാഹ്മണികവേരുകളില് നിന്നുള്ളതാണോ? താഴ്ന്ന ജാതികളിലെ കൈത്തൊഴിലുകാര് നല്കുന്ന പാത്രങ്ങളും എണ്ണയും മറ്റും ശുദ്ധമാക്കാന് ചില ക്രൈസ്തവകുടുംബങ്ങളിലെ അംഗങ്ങളെ കൊണ്ടു തൊടുവിക്കുന്ന ആചാരം ഹൈന്ദവക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും ഉണ്ടായിരുന്നു. ഇതിനായി അത്തരം കുടുംബങ്ങളെ അമ്പലങ്ങള്ക്കും കൊട്ടാരങ്ങള്ക്കുമരികില് ഭൂമി നല്കി പാര്പ്പിക്കുകയും ചെയ്യുമായിരുന്നു. (“തൈലാദി വസ്തുക്കളശുദ്ധമായാല് പൗലോതു തൊട്ടാലതു ശുദ്ധമായിടും.”) തൊടുക എന്നു പറഞ്ഞാല് അതൊരു ആചാരപരമായ കര്മ്മമായിരുന്നു. എട്ടാം നൂറ്റാണ്ടു മുതല് കേരളത്തിലെ ആചാരങ്ങളുടെ ആധികാരികസ്രോതസ്സായിരുന്ന നമ്പൂതിരിമാര്, മതം വ്യത്യസ്തമായിട്ടും അത്തരമൊരു അധികാരം എന്തിനു ചില സെന്റ് തോമസ് ക്രൈസ്തവര്ക്ക് അനുവദിച്ചു നല്കി? ഏതെങ്കിലും ചില ക്രൈസ്തവകുടുംബങ്ങള്ക്കു ആചാരപരമായി ഈ പദവി നല്കാന് കഴിയുന്ന ലഘുവായ എന്തെങ്കിലും ബ്രാഹ്മണികബന്ധങ്ങള് ഉണ്ടായിരുന്നിരിക്കാം എന്ന സൂചനയാണിതില് നിന്നു ലഭിക്കുന്നത്. ഏതായാലും ഒന്നാം നൂറ്റാണ്ടില് ബ്രാഹ്മണര് ക്രൈസ്തവരായി മതംമാറിയിട്ടുണ്ടെന്നു പറഞ്ഞാല് തന്നെയും, അക്കാലത്ത് യാതൊരു സാമൂഹികാധിപത്യവും ആ സമൂഹം അനുഭവിച്ചിരുന്നില്ല എന്നതു വ്യക്തമാണ്.

 

സെന്റ് തോമസ് ക്രൈസ്തവര് ഒരു തരം “സാമൂഹ്യമേധാവിത്വം” അനുഭവിച്ചിരുന്നോ? എങ്കില് അതെവിടെ നിന്നു വന്നു?
മറ്റു നിരവധി വിഭാഗങ്ങള്ക്കു സാമൂഹ്യമായി മുകളിലായാണ് സെന്റ് തോമസ് ക്രൈസ്തവര് സ്വയം കണ്ടിരുന്നതെന്ന് വിവിധ ചരിത്രരേഖകള് പറയുന്നുണ്ട്. ക്രൈസ്തവികത ഉയര്ത്തിപ്പിടിക്കുന്ന സമത്വചിന്തയ്ക്കു വിരുദ്ധമാണിത്. ഈ സമൂഹം കാലക്രമത്തില് മറികടക്കുവാന് പരിശ്രമിച്ച ചുരുക്കം സാമൂഹ്യ പ്രശ്നങ്ങളിലൊന്നുമാണിത്. പക്ഷേ ഈ മേധാവിത്വ ചിന്ത സെന്റ് തോമസിന്റെ പ്രേഷിതത്വവുമായി ബന്ധപ്പെട്ടതല്ല. മറിച്ച് നൂറ്റാണ്ടുകളിലൂടെ രൂപംകൊണ്ട അനേകം സാമൂഹ്യ-സാമ്പത്തിക കാരണങ്ങളാലുള്ളതാണ്. ഈ സമൂഹത്തിലേയ്ക്ക് സവര്ണബോധം കയറിക്കൂടിയതെങ്ങനെയെന്നത് ചരിത്രപരമായ പശ്ചാത്തലത്തില് നിറുത്തി അപഗ്രഥിച്ചാല് പല കാരണങ്ങള് കാണാനാകും. മധ്യകാലത്ത് കേരളസമൂഹം അധികാരശ്രേണികള് രൂപീകരിക്കുകയും വ്യത്യസ്ത അടരുകളായി രൂപപ്പെടുകയും ചെയ്ത കാലത്ത് വിഭവശേഷിയുള്ള ഓരോ സമൂഹവും സ്വയം ഉയര്ന്ന നിലയില് പ്രതിഷ്ഠിക്കാന് ശ്രമിച്ചു. ഭരണാധികാരികളോടോ മറ്റു അധീശത്യവിഭാഗങ്ങളോടോ ഉള്ള ബന്ധങ്ങള് അതിനായി ഉപയോഗിച്ചു. വ്യാപാരികളെന്ന സ്വാധീനം മൂലം പ്രാദേശിക ഭരണാധികാരികളോട് വളരെ അടുത്ത ബന്ധമാണ് സെന്റ് തോമസ് ക്രൈസ്തവര് പുലര്ത്തിയിരുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ കര്ഷകര്, നാടുവാഴികളുടെ സൈനികര് തുടങ്ങിയ ബന്ധങ്ങളും അവര്ക്കുണ്ടായിരുന്നു. ഈ സമൂഹത്തിനുണ്ടായിരുന്ന വലിയ സമ്പത്തും വിഭവശേഷിയും മൂലം വിവിധ നാടുവാഴികള് ഇവര്ക്ക് നിരവധി സാമൂഹ്യ-സാമ്പത്തിക അവകാശങ്ങള് അനുവദിച്ചു. വാണിജ്യ ഇളവുകളും പക്ഷപാതപരമായ പരിഗണനകളും ലഭിച്ചു. ഇതെല്ലാം അവരുടെ സാമൂഹ്യപദവിയും സാമ്പത്തികസ്ഥിതിയും രാഷ്ട്രീയശക്തിയും അരക്കിട്ടുറപ്പിച്ചു. ഈ ക്രൈസ്തവസമൂഹത്തിലെ ചിലര് പൂഞ്ഞാര് കര്ത്ത, തെക്കുംകൂര് രാജാവ്, ആലങ്ങാടു മങ്ങാട്ടു കൈമള് തുടങ്ങിയവരുടെ മന്ത്രിമാരായി സേവനം ചെയ്തിരുന്നു. മധ്യകാലത്തിലെ ഈ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ പശ്ചാത്തലത്തിലാണ് സെന്റ് തോമസ് ക്രൈസ്തവര്ക്കിടയിലേയ്ക്കു സവര്ണചിന്തയും മേല്ജാതി ബോധവും ഒക്കെ കടന്നു കയറാന് തുടങ്ങിയത്. ജോര്നാദ ഇതു സാക്ഷ്യപ്പെടുത്തുന്നുണ്ട്. എട്ടു മുതല് പതിമൂന്നു വരെ നൂറ്റാണ്ടുകളില് സാമൂഹ്യ-സാമ്പത്തിക ക്രമം രൂപപ്പെടുത്തിയ നമ്പൂതിരിമാര് സെന്റ് തോമസ് ക്രൈസ്തവര്ക്ക് ഇതനുസരിച്ചുള്ള ഉയര്ന്ന പദവി നല്കാന് തയ്യാറായി. നാടുവാഴികളും മറ്റ് അധീശവിഭാഗങ്ങളുമായുള്ള ബന്ധത്തിലൂടെയാണു ഉയര്ന്ന സാമൂഹിക പദവി തങ്ങള്ക്കു ലഭിച്ചതെന്നു മനസ്സിലാക്കാതെ പിന്നീടു ഈ സമൂഹത്തിലെ ചിലര് സ്വ ന്തം സാമൂഹ്യമേല്സ്ഥിതിയെ വിശദീകരിക്കുന്നതിനു തങ്ങളുടെ ഭൂതകാലത്തെ നമ്പൂതിരി ബ്രാഹ്മണരുമായി ബന്ധപ്പെടുത്തിയത് ചരിത്രപരമായ ഒരു അബദ്ധമായിരുന്നു……..
]]>
https://vazhivilakku.com/did-st-thomas-the-apostle-come-to-kerala/feed/ 0 95
പെന്‍സിൽ – ജീവിതപാഠങ്ങൾ പറയുന്ന ഒരു കൂട്ടുകാരൻ https://vazhivilakku.com/life-lessons-from-a-pencil-wisdom-for-success/ https://vazhivilakku.com/life-lessons-from-a-pencil-wisdom-for-success/#respond Wed, 23 Oct 2024 18:15:04 +0000 https://vazhivilakku.com/2024/10/23/bs-the-fbi-paid-at-least-1-million-to-get-inside-the-san-bernardino-shooters-iphone/ ഒരു പണ്ടത്തെ കഥ. ഒരു പെൻസിൽ നിർമ്മാതാവ് ഇംഗ്ലണ്ടിൽ ജീവിച്ചിരുന്നു. അവൻ തന്റെ പെൻസിൽ നിർമ്മാണത്തിന്റെ അവസാനഘട്ടത്തിൽ, അവയെ വിപണിയിലേക്ക് അയയ്ക്കുന്നതിന് മുമ്പ് അവയ്ക്ക് ചില പ്രധാനപ്പെട്ട ഉപദേശങ്ങൾ നൽകുമായിരിക്കും. ആ അഞ്ചു ഉപദേശങ്ങളും പെൻസിലുകളുടെ ഭാവിയെ മാറ്റിമറിച്ചതാണ്, അവ ലോകത്തിലെ ഏറ്റവും മികച്ച പെൻസിലുകൾ ആയി മാറുവാൻ വഴിതെളിച്ചത്.]]>

പെന്‍സിൽ – ജീവിതപാഠങ്ങൾ പറയുന്ന ഒരു കൂട്ടുകാരൻ

ഒരു പണ്ടത്തെ കഥ. ഒരു പെൻസിൽ നിർമ്മാതാവ് ഇംഗ്ലണ്ടിൽ ജീവിച്ചിരുന്നു. അവൻ തന്റെ പെൻസിൽ നിർമ്മാണത്തിന്റെ അവസാനഘട്ടത്തിൽ, അവയെ വിപണിയിലേക്ക് അയയ്ക്കുന്നതിന് മുമ്പ് അവയ്ക്ക് ചില പ്രധാനപ്പെട്ട ഉപദേശങ്ങൾ നൽകുമായിരിക്കും. ആ അഞ്ചു ഉപദേശങ്ങളും പെൻസിലുകളുടെ ഭാവിയെ മാറ്റിമറിച്ചതാണ്, അവ ലോകത്തിലെ ഏറ്റവും മികച്ച പെൻസിലുകൾ ആയി മാറുവാൻ വഴിതെളിച്ചത്.

1: “നിങ്ങളുടെ കഴിവുകള്‍ മറ്റുള്ളവർക്കായിരിക്കും പ്രയോജനപ്പെടുക, മാത്രം!”
നിങ്ങൾ നാളെകളിൽ വലിയ കാര്യങ്ങൾ ചെയ്യും, പക്ഷെ അതിന് മറ്റുള്ളവരുടെ കൈകളിൽ ചെന്ന് ഉൾപ്പെടണം. ജീവിതത്തിലും നമ്മളെ മറ്റുള്ളവർക്കു വേണ്ടി ഉപയോഗപ്പെടുത്താൻ ദൈവത്തിന്‍റെ കൈകളിൽ നമുക്ക് ഏൽപ്പിക്കണം.

2: “വേദനയില്ലാതെ സുഖമില്ല, വേദനയ്ക്ക് പിന്നിൽ വളർച്ചയാണ്!”
കാലാകാലങ്ങളിൽ ചെത്തിമിനുക്കലിന്‍റെ വേദനയിലൂടെ കടന്നുപോകേണ്ടിവരും. ഈ വേദനകൾ, ജീവിതത്തിലെ പരീക്ഷണങ്ങളാണ് നമ്മെ ഒരുപാട് ശക്തരാക്കുന്നത്.

3: “തെറ്റുകൾ തിരുത്താനുള്ള സ്നേഹമുള്ള മനസ്സ്!”
നീയുണ്ടാക്കുന്ന തെറ്റുകൾ തിരുത്തുവാൻ നിനക്ക് കഴിവുണ്ടാകണം. അതുപോലെ തന്നെ, ജീവിതത്തിലെ തെറ്റുകൾ നേരിടാനും അവ സുതാര്യമായി പരിഹരിക്കാനും നമുക്ക് തയ്യാറാകണം.

4: “അസലായ ശക്തി അവയവത്തിന്‍റെ അകത്താണ്!”
കാഴ്ചയിലെ ഭംഗിയല്ല, മറിച്ച് എന്താണോ ഉള്ളില്‍ ഉള്ളത്, അതാണ് അവൻമാർക്കും വിശിഷ്ടത നൽകുന്നത്. നമ്മുടെ ജീവിതത്തിലും പുറത്തുണ്ടാകുന്ന മോടി മാത്രമല്ല, നമ്മുടെ ഉള്ളിലെ ശക്തിയാണു നമ്മെ നിർണ്ണയിക്കുന്നത്.

5: “എല്ലായിടത്തും നിന്നെ പതിപ്പിക്കണം!”
നീയെത്തുന്ന എല്ലാ വഴികളിലും, നിന്റെ പാതയില്‍ ഒരു പാദമുദ്ര പതിപ്പിക്കണം. ഒട്ടും മടിക്കാതെ, ജീവിതത്തില്‍ സൃഷ്ടിച്ച അതിമനോഹരമായ അധ്വാനപ്പാടുകൾ വരും തലമുറയ്ക്ക് ഒരു മാതൃകയാകും.

പെൻസിലുകളുടെ ഈ ഉപദേശങ്ങൾ നമ്മുടെയീ ജീവിതവുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ, ഇത് തീർച്ചയായും നാം തന്നെ അനുഭവിക്കുന്ന ചില പാഠങ്ങൾ കൂടിയാണെന്ന് തോന്നും. വലിയ വിജയങ്ങൾ നേടാൻ കഴിയട്ടെ, എങ്കിലും ആ വിജയങ്ങളിലെ ഉറവിടം ദൈവത്തിന്റെയാകണം.

ജീവിതത്തിന്റെ പെൻസിൽമാതൃക:
വിശുദ്ധ മദർ തെരേസയുടെ വാക്കുകൾ നമ്മുക്ക് തീർച്ചയായും ഒരു ആനന്ദദായക ഉദാഹരണമാണ്: “ഞാന്‍ ദൈവത്തിന്റെ കൈയിലെ ഒരു ചെറുപ്പൻസിലാണ്. മുനയൊടിയുമ്പോള്‍ ദൈവം അത് വീണ്ടും അത്ഭുതമായി ചെത്തിമൂർച്ചപ്പെടുത്തും.”
നമ്മുടെ ജീവിതത്തിലെയും വിജയത്തിന്റെയും അടിസ്ഥാനമായ ഈ പെൻസിൽ പാഠങ്ങൾ സ്വീകരിക്കുക.

]]>
https://vazhivilakku.com/life-lessons-from-a-pencil-wisdom-for-success/feed/ 0 94
ക്രിസ്ത്യൻ വിശ്വാസവ്യവസ്ഥകൾ (Christian Doctrines) https://vazhivilakku.com/christian-doctrines/ https://vazhivilakku.com/christian-doctrines/#respond Wed, 23 Oct 2024 18:15:03 +0000 https://vazhivilakku.com/2024/10/23/bs-samsung-is-trying-really-hard-not-to-call-these-phones-rose-gold/ ക്രിസ്ത്യൻ വിശ്വാസവ്യവസ്ഥകൾ (Christian Doctrines) ക്രിസ്ത്യൻ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നിൽക്കുന്ന അവകാശവാദങ്ങൾ, ഉപദേശങ്ങൾ, ആചാരങ്ങൾ എന്നിവയെ ക്രിസ്ത്യൻ ഡോക്ട്രൈൻ (Christian Doctrines) എന്ന് വിളിക്കുന്നു. ഈ വിശ്വാസവ്യവസ്ഥകൾ വിശുദ്ധഗ്രന്ഥമായ ബൈബിളിന്റെ അടിസ്ഥാനത്തിലാണ് നിർമ്മിക്കപ്പെട്ടത്, കൂടാതെ വിശ്വാസികളുടെ ദൈവത്തെക്കുറിച്ചുള്ള, തിരുവചനം, രക്ഷ, പാപം, ചർച്ച്, തിരുവത്താഴം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ധാരണകളും സിദ്ധാന്തങ്ങളും ഇതിലുൾപ്പെടുന്നു. ക്രിസ്ത്യൻ ഡോക്ട്രൈനുകൾ ക്രിസ്ത്യൻ വിശ്വാസികളെ അവരുടെ ജീവിതത്തിൽ ദൈവികമായ വഴികളിലേക്കു നയിക്കുന്നതിനു വളരെ പ്രാധാന്യമുണ്ട്. ഇവ ബൈബിളിൽ നിന്ന് ശേഖരിച്ച പഠനങ്ങളുടെ ഫലമായി […]]]>

ക്രിസ്ത്യൻ വിശ്വാസവ്യവസ്ഥകൾ (Christian Doctrines)

ക്രിസ്ത്യൻ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നിൽക്കുന്ന അവകാശവാദങ്ങൾ, ഉപദേശങ്ങൾ, ആചാരങ്ങൾ എന്നിവയെ ക്രിസ്ത്യൻ ഡോക്ട്രൈൻ (Christian Doctrines) എന്ന് വിളിക്കുന്നു. ഈ വിശ്വാസവ്യവസ്ഥകൾ വിശുദ്ധഗ്രന്ഥമായ ബൈബിളിന്റെ അടിസ്ഥാനത്തിലാണ് നിർമ്മിക്കപ്പെട്ടത്, കൂടാതെ വിശ്വാസികളുടെ ദൈവത്തെക്കുറിച്ചുള്ള, തിരുവചനം, രക്ഷ, പാപം, ചർച്ച്, തിരുവത്താഴം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ധാരണകളും സിദ്ധാന്തങ്ങളും ഇതിലുൾപ്പെടുന്നു.

ക്രിസ്ത്യൻ ഡോക്ട്രൈനുകൾ ക്രിസ്ത്യൻ വിശ്വാസികളെ അവരുടെ ജീവിതത്തിൽ ദൈവികമായ വഴികളിലേക്കു നയിക്കുന്നതിനു വളരെ പ്രാധാന്യമുണ്ട്. ഇവ ബൈബിളിൽ നിന്ന് ശേഖരിച്ച പഠനങ്ങളുടെ ഫലമായി രൂപപ്പെടുത്തിയതാണ്. നമ്മളെ ദൈവത്തിന്റെ തിരുസന്നിധിയിലേക്ക് നയിക്കുന്ന സത്യങ്ങൾ, ജീവിതത്തിൽ നമ്മുടെ ദിശയും ലക്ഷ്യവും ത്വരിതപ്പെടുത്താൻ സഹായിക്കുന്നതാണ്.

പ്രധാന ക്രിസ്ത്യൻ ഡോക്ട്രൈനുകൾ:

  1. ദൈവത്തിന്റെ ഏകത്വം (Doctrine of God’s Oneness)
    ക്രിസ്ത്യൻ മതവിശ്വാസത്തിൽ, ദൈവത്തിന്റെ ഏകത്വം (Trinity) എന്നത് പ്രധാനപ്പെട്ട വിശ്വാസസിദ്ധാന്തമാണ്. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന മൂന്ന് വ്യക്തികളാൽ ദൈവത്തെ ഉദ്ദേശിക്കുമെങ്കിലും, ഇവർ ഒരു ദൈവമാണ്.
  2. മാനവരൂപം സ്വീകരിച്ച യേശുക്രിസ്തു (Doctrine of Incarnation)
    ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തു മനുഷ്യർക്ക് പാപമോചനവും രക്ഷയും നൽകാൻ മനുഷ്യ രൂപത്തിൽ ഭൂമിയിലേക്കുവന്നു എന്ന സിദ്ധാന്തം. ക്രിസ്ത്യന്റെ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണ് യേശുവിന്റെ ജനനം, മരണവും പുനരുത്ഥാനവും.
  3. രക്ഷയുടെ സിദ്ധാന്തം (Doctrine of Salvation)
    പാപത്തിൽ വീണ മനുഷ്യരെ രക്ഷിക്കാൻ ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചതാണ്. യേശുവിന്റെ ക്രൂശിതമരണം വഴി ലഭിച്ച രക്ഷയാണ് ക്രിസ്ത്യൻ വിശ്വാസത്തിന്റെ മികവിൽ.
  4. പാപവും കൃപയും (Doctrine of Sin and Grace)
    മനുഷ്യൻ ജന്മനാ പാപത്തിലാണെന്ന ബൈബിളിന്റെ പാഠം, മനുഷ്യരെ രക്ഷിക്കാൻ ദൈവം നൽകിയ കൃപയുടെ വാക്കുകളിലൂടെയും അതിന്റെ അനുഭവങ്ങളിലൂടെയും വിശദീകരിക്കപ്പെടുന്നു.
  5. ചർച്ച് (Doctrine of the Church)
    വിശ്വാസികളായവരുടെ ഒരു സഭയായി പ്രവർത്തിക്കുന്നതും ദൈവവചനത്തെ പ്രചരിപ്പിക്കാനായി ക്രിസ്ത്യൻ സഭയുടെ പ്രാധാന്യം വളരെ വലിയതാണ്.
  6. പുനരുത്ഥാനം (Doctrine of Resurrection)
    യേശുക്രിസ്തുവിന്റെ പുനരുത്ഥാനം ദൈവത്തിന്റെ ആത്മീയതയുടെയും ശക്തിയുടെയും പ്രതീകമാണ്. വിശ്വാസികൾക്ക് മരണത്തിനപ്പുറം ജീവിതം നൽകുന്നതിന്റെ ഉറപ്പാണ് ഇത്.

ഉപസംഹാരം:

ക്രിസ്ത്യൻ ഡോക്ട്രൈനുകൾ ക്രിസ്ത്യൻ ജീവിതത്തിനും വിശ്വാസത്തിനും അടിസ്ഥാനം തീർക്കുന്ന സത്യങ്ങൾ തന്നെയാണ്. ഇവയെ മനസ്സിലാക്കി, ജീവിതത്തിൽ പ്രയോഗിക്കുന്നത് ക്രിസ്ത്യൻ വിശ്വാസികളെ നയിക്കാൻ ഉള്ള ആത്മീയ മാർഗനിർദ്ദേശങ്ങളായി പ്രവർത്തിക്കുന്നു.

മറ്റുള്ളവർക്കും ദൈവത്തിന്റെ സ്നേഹവും കൃപയും പങ്കുവെച്ച് ജീവിക്കുവാൻ നമ്മെ പ്രാപ്തമാക്കുന്നതാണ് ഈ വിശ്വാസ സിദ്ധാന്തങ്ങൾ.

]]>
https://vazhivilakku.com/christian-doctrines/feed/ 0 93
പ്രാർത്ഥനയും ആത്മിക വളർച്ചയും (Prayer & Spiritual Growth) https://vazhivilakku.com/prayer-spiritual-growth/ https://vazhivilakku.com/prayer-spiritual-growth/#respond Wed, 23 Oct 2024 18:15:02 +0000 https://vazhivilakku.com/2024/10/23/bs-apples-trying-to-fix-two-key-issues-with-wired-and-wireless-headphones/ പ്രാർത്ഥന എന്നും ക്രിസ്ത്യൻ ജീവിതത്തിന്റെ പ്രധാനം ഘടകമാണ്. ആത്മീയ വളർച്ചയ്ക്ക് നാം ദൈവവുമായി സമ്പർക്കം പുലർത്തുന്നത് അനിവാര്യമാണ്, ഇതിന് ഏറ്റവും നല്ല മാർഗ്ഗം പ്രാർത്ഥനയാണെന്നും വിശ്വസിക്കപ്പെടുന്നു.]]>

പ്രാർത്ഥനയും ആത്മിക വളർച്ചയും (Prayer & Spiritual Growth)

അവലംബം:

പ്രാർത്ഥന എന്നും ക്രിസ്ത്യൻ ജീവിതത്തിന്റെ പ്രധാനം ഘടകമാണ്. ആത്മീയ വളർച്ചയ്ക്ക് നാം ദൈവവുമായി സമ്പർക്കം പുലർത്തുന്നത് അനിവാര്യമാണ്, ഇതിന് ഏറ്റവും നല്ല മാർഗ്ഗം പ്രാർത്ഥനയാണെന്നും വിശ്വസിക്കപ്പെടുന്നു.

പാരമ്പര്യമായ പ്രാർത്ഥനാ രീതികളിൽ നിന്നുമുതൽ, വ്യക്തിപരമായി ദൈവവുമായി സംസാരിക്കുന്ന രീതികളിൽവരെ വിവിധതരത്തിലുള്ള പ്രാർത്ഥനാമാർഗ്ഗങ്ങൾ നാം കാണുന്നു. പ്രാർത്ഥനയിലൂടെ ദൈവവുമായുള്ള ബന്ധം നാം കൂടുതൽ ഉളളടക്കം മൂലം പ്രയോജനപ്പെടുത്താൻ കഴിയുകയും ദൈവത്തിന്റെ സന്നിധിയിൽ വളരാൻ കഴിയും.

പ്രാർത്ഥനയുടെ പ്രാധാന്യം:

  1. ദൈവവുമായി സജീവ ബന്ധം (Active Relationship with God)
    പ്രാർത്ഥനയിലൂടെ നമുക്ക് ദൈവവുമായി വ്യക്തിപരമായ ബന്ധം പുലർത്താനാകും. അതിലൂടെ നമ്മുടെ ആശങ്കകളും സന്തോഷങ്ങളും ദൈവത്തെ അറിയിക്കാം.
  2. ആത്മിക വളർച്ചയുടെ പ്രക്രിയ (Process of Spiritual Growth)
    ആത്മീയ വളർച്ച ഏകദേശം ഒരു സാംസ്കാരിക വളർച്ച പോലെ തന്നെയാണ്. പ്രാർത്ഥനയും ദൈവവചന പഠനവും ആത്മീയ വളർച്ചയ്ക്ക് പ്രധാനമായ വഴികളാണ്.
  3. ശാന്തിയും ആശ്വാസവും ലഭിക്കുക (Finding Peace and Comfort)
    പ്രാർത്ഥന നമ്മെ ദൈവത്തിൽ ആശ്രയിക്കാനും ആത്മീയമായി സമാധാനം കണ്ടെത്താനും പ്രേരിപ്പിക്കുന്നു. അതിലൂടെ പിന്മാറുന്ന ഭയവും ചിന്തകളും ഒഴിവാക്കാനും കഴിയുന്നു.
  4. ദൈവത്തിന്റെ ഇഷ്ടം അറിയുക (Understanding God’s Will)
    പ്രാർത്ഥനയിലൂടെ ദൈവത്തിന്റെ ഇഷ്ടം അറിയാനും നാം സ്വീകരിക്കുന്ന തീരുമാനങ്ങൾ ദൈവത്തിന്റെ ആലോചനയിൽ പൊരുത്തപ്പെടുത്താനും സാധിക്കും. ഇത് നമ്മുടെ ആത്മീയജീവിതത്തിൽ നയിക്കുന്ന അന്ത്യധിഷ്ടാനമായി മാറുന്നു.
  5. വിശ്വാസവും ധൈര്യവും വർദ്ധിക്കുക (Increasing Faith and Courage)
    ആത്മീയ വളർച്ചയിൽ പ്രാർത്ഥനയുടെ ഭാഗവുമാണ് നമ്മുടെ വിശ്വാസം ദൃഢമാക്കുക. ആത്മീയ സാധ്യതകളിലേക്ക് ധൈര്യമായി മുന്നോട്ടുപോകാൻ പ്രാർത്ഥനാ പ്രക്രിയ നമ്മെ സഹായിക്കുന്നു.

ആത്മിക വളർച്ചയിലെ ചില പ്രധാന ഘടകങ്ങൾ:

  1. ദൈവവചനപഠനം (Bible Study)
    ബൈബിളിനെ നമ്മുടെ ദിവസേന പ്രാർത്ഥനയ്ക്ക് ഒരു പങ്കാളിയായി ഉൾപ്പെടുത്തുന്നതും ദൈവത്തിന്റെ വചനത്തെ മനസ്സിലാക്കുന്നതും നമ്മെ ദൈവസന്നിധിയിലേക്ക് കൂടുതൽ അടുത്തുകൊണ്ടുവരുന്നു.
  2. വിശ്വാസയോഗ്യമായ ജീവിതം (Living in Faith)
    പ്രാർത്ഥനയുടെ ഫലമായി നമ്മുടെ ജീവിതത്തിൽ ദൈവവിശ്വാസം കൂടുതൽ ദൃഢമാകുന്നു, അത് നമ്മുടെ പ്രവർത്തികളിലും പ്രതികരണങ്ങളിലും വ്യക്തമായ് പ്രകടമാകുന്നു.
  3. ദൈവത്തിൽ സമർപ്പണം (Surrendering to God)
    ആത്മീയ വളർച്ച പ്രാർത്ഥനയിലൂടെ മാത്രമല്ല, നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവത്തിന് സമർപ്പണം തീർക്കുമ്പോഴാണ് സാധ്യമാകുന്നത്.
  4. ആത്മസംസ്കാരം (Self-Discipline)
    ആത്മീയമായി വളരുന്നതിന് നമുക്കുള്ള ഒരു പ്രധാന മാർഗ്ഗം ആത്മസംസ്കാരമാണ്. പ്രാർത്ഥനയുടെ സഹായത്തോടെ നമ്മുക്ക് മാനസികവും ആത്മീയവുമായ കരുത്ത് ലഭിക്കുന്നു.

ഉപസംഹാരം:

പ്രാർത്ഥനയുടെയും ആത്മീയ വളർച്ചയുടെയും വഴികളിലൂടെ നടക്കുമ്പോൾ, നാം ദൈവസന്നിധിയിലേക്ക് ഒരു പുതിയ ദിശയിലേക്ക് അഭിമുഖീകരിക്കുന്നു. അത് നമ്മുടെ വിശ്വാസജീവിതത്തെ മാറ്റിമറിച്ച് ദൈവത്തോട് കൂടുതൽ അടുക്കാനും, സമാധാനത്തിലും ആത്മവിശ്വാസത്തിലും സമർത്ഥരായ വിശ്വാസികളായി വളരാനും സഹായിക്കുന്നു.

ദൈവവുമായി ഒരു സജീവമായ, വിശ്വസ്തമായ ബന്ധം നമുക്ക് ഒരു ആത്മീയ ശക്തി നൽകിയിട്ടുണ്ടെന്നും, ഈ പ്രാർത്ഥനയിലും ആത്മീയ വളർച്ചയിലും നമുക്ക് ദൈവികമായ അനുഭവങ്ങൾ ലഭിക്കുമെന്നും വിശ്വസിക്കുന്നു.

]]>
https://vazhivilakku.com/prayer-spiritual-growth/feed/ 0 92
വ്യക്തിപരമായ സമർപ്പണവും ദിവസേന പ്രാർത്ഥനയും (Personal Devotion and Daily Prayer) https://vazhivilakku.com/personal-devotion-and-daily-prayer/ https://vazhivilakku.com/personal-devotion-and-daily-prayer/#respond Wed, 23 Oct 2024 18:15:01 +0000 https://vazhivilakku.com/2024/10/23/bs-upgrade-to-a-high-tech-bbq-with-these-7-must-have-products/ ക്രിസ്ത്യന്‍ ജീവിതത്തിലെ ഓരോ ദിവസവും ദൈവത്തോട് പരിപൂർണ്ണമായി സമർപ്പിക്കപ്പെട്ട ജീവിതമായിരിക്കണം. വ്യക്തിപരമായ സമർപ്പണവും ദിവസേന പ്രാർത്ഥനയും നമ്മുടെ ആത്മീയ വളർച്ചയ്ക്കും ദൈവവുമായുള്ള ബന്ധത്തിനും തികഞ്ഞ മാര്ഗമാണ്. പ്രാർത്ഥന, ധ്യാനം, ദൈവവചനപഠനം എന്നിവയെ ഒരു ശരിയായ ക്രമീകരണത്തിലൂടെ നമുക്ക് ജീവിതത്തിന്റെ ഭാഗമാക്കണം.]]>

വ്യക്തിപരമായ സമർപ്പണവും ദിവസേന പ്രാർത്ഥനയും (Personal Devotion and Daily Prayer)

അവലംബം:

ക്രിസ്ത്യന്‍ ജീവിതത്തിലെ ഓരോ ദിവസവും ദൈവത്തോട് പരിപൂർണ്ണമായി സമർപ്പിക്കപ്പെട്ട ജീവിതമായിരിക്കണം. വ്യക്തിപരമായ സമർപ്പണവും ദിവസേന പ്രാർത്ഥനയും നമ്മുടെ ആത്മീയ വളർച്ചയ്ക്കും ദൈവവുമായുള്ള ബന്ധത്തിനും തികഞ്ഞ മാര്ഗമാണ്. പ്രാർത്ഥന, ധ്യാനം, ദൈവവചനപഠനം എന്നിവയെ ഒരു ശരിയായ ക്രമീകരണത്തിലൂടെ നമുക്ക് ജീവിതത്തിന്റെ ഭാഗമാക്കണം.

ദിവസേന പ്രാർത്ഥിക്കുന്നതിലൂടെ ദൈവത്തിന്റെ സന്നിധിയിൽ നമുക്ക് കൂടുതൽ അടുക്കാനും, ജീവിതത്തിലെ പ്രശ്നങ്ങൾ നേരിടാൻ ആത്മവിശ്വാസം നേടാനും കഴിയും.

വ്യക്തിപരമായ സമർപ്പണത്തിന്റെ പ്രാധാന്യം:

  1. ദൈവവചനത്തിന്റെ ആഴം മനസ്സിലാക്കുക (Understanding the Depth of the Bible)
    ഓരോ ദിവസം ദൈവവചനത്തിൽ ഉൾക്കരിച്ച് പ്രാർത്ഥിക്കുന്നതിലൂടെ നമുക്ക് ദൈവത്തിന്റെ ആലോചനകൾ വളരെ വ്യക്തമായ രീതിയിൽ മനസ്സിലാക്കാനാകും. ദൈവവചനപഠനം നമ്മുടെ ആത്മീയബലമായി മാറുന്നു.
  2. ദൈവത്തോട് സംസാരിക്കുക (Communicating with God)
    പ്രാർത്ഥനയിലൂടെ നാം ദൈവത്തോട് തുറന്നു സംസാരിക്കുന്നു. ഇത് നമ്മുടെ ദിവസാന്ത്യസമയങ്ങളിലെ ഗുണകരമായ പ്രാർത്ഥനകളുടെ ഒരു പങ്കായിരിക്കണം.
  3. ദിവസേന ആശ്രയം (Daily Reliance on God)
    ഓരോ ദിവസവും ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ജീവിതത്തിലെ പോരാട്ടങ്ങളും വിജയങ്ങളും നേരിടുന്നത്, വിശ്വാസികളായ നമ്മുടെ കർത്തവ്യമാണ്. ഈ ജീവിതം ദൈവത്തിന്റെ സന്നിധിയിൽ നമുക്ക് തികഞ്ഞ സമാധാനവും സന്തോഷവും നൽകുന്നു.
  4. പരീക്ഷണങ്ങളെ നേരിടാൻ കരുത്ത് (Strength to Face Trials)
    ദിവസേന പ്രാർത്ഥിക്കുന്നതിലൂടെ നമുക്ക് ദൈവത്തോട് ആത്മസമ്പർക്കം വളർത്തി പരീക്ഷണങ്ങൾക്കിടയിൽ ധൈര്യത്തോടെ ജീവിക്കാം. നമ്മുടെ വിശ്വാസം ഇതിലൂടെ ശക്തിപ്പെടുന്നു.

പ്രാർത്ഥനയുടെ ദിവസേന പ്രയോഗം:

  1. ദിവസം തുടങ്ങുമ്പോൾ പ്രാർത്ഥിക്കുക (Morning Prayer)
    ദിവസത്തിന്റെ തുടക്കത്തിൽ പ്രാർത്ഥന വഴി ദൈവത്തിന്റെ കരുണ തേടുക. ഇതിലൂടെ നമ്മെ നയിക്കാനും, പ്രാപ്തമാക്കാനും കഴിയുന്നു. പ്രാർത്ഥന ഓരോ ദിവസത്തിന്റെയും അനുഗ്രഹം പ്രാപിക്കാൻ സഹായിക്കുന്നു.
  2. ധ്യാനത്തിനും സമർപ്പണത്തിനും സമയം നീക്കുക (Set Aside Time for Meditation and Devotion)
    പ്രാർത്ഥനയിൽ നിത്യതയും വിശ്വസ്തതയും അഭ്യസിക്കുക. ഒരു സമയക്രമം ആവിഷ്കരിച്ച് അതിൽ സ്ഥിരത പുലർത്തുന്നതിലൂടെ, നാം ദൈവത്തോട് കൂടുതൽ അടുക്കാനാകും.
  3. ദിവസാന്ത്യപ്രാർത്ഥന (Evening Prayer)
    ദിവസത്തെ അനുഭവങ്ങൾ ദൈവത്തോട് സമർപ്പിച്ച് അവനോട് ആഗോളമായി സംസാരിക്കുന്ന സമയമാണ് രാത്രി പ്രാർത്ഥന. ഇത്, ആത്മസമാധാനത്തിന് വേണ്ടി ദൈവത്തിന്റെ സന്നിധിയിൽ വിശ്രമിക്കുക എന്നതിനും പ്രാധാന്യമർഹിക്കുന്നു.
  4. വാർഷിക പ്രാർത്ഥനയാത്രകൾ (Annual Prayer Retreats)
    വർഷത്തിൽ ഒരു പ്രത്യേക സമയത്ത് ദൈവത്തിന്റെ സന്നിധിയിൽ മുഴുവൻ സമർപ്പിച്ചുകൊണ്ടുള്ള പ്രാർത്ഥനാ യാത്രകൾ നടത്തുക. ഇത് നിങ്ങളുടെ ആത്മീയാരോഗ്യത്തിന് വലിയ ഗുണം ചെയ്യും.

വ്യക്തിപരമായ സമർപ്പണത്തിന്റെ ഫലങ്ങൾ:

  1. ദൈവത്തിന്റെ സന്നിധി അനുഭവിക്കുക (Experiencing God’s Presence)
    ദിവസേന പ്രാർത്ഥനയിലൂടെ നമുക്ക് ദൈവത്തിന്റെ സാന്നിദ്ധ്യം അനുഭവിക്കാനാകും. അതിൽ നിന്നും ധൈര്യവും കരുത്തും ലഭിക്കുന്നു.
  2. പരീക്ഷണങ്ങൾക്കിടയിൽ ധൈര്യം നേടുക (Gaining Courage in Trials)
    പ്രാർത്ഥനയും സമർപ്പണവും ജീവിതത്തിലെ പ്രശ്നങ്ങളെയും ദുരിതങ്ങളെയും എങ്ങനെ നേരിടണമെന്നതിനെപ്പറ്റി നമുക്ക് പാഠം പഠിപ്പിക്കുന്നു.
  3. ആത്മിക വിശ്വാസം വർധിപ്പിക്കുക (Increasing Spiritual Faith)
    പ്രാർത്ഥനയിൽ സ്ഥിരത കാണിക്കുന്നത് ദൈവത്തിൽ വിശ്വാസം വർധിപ്പിക്കുകയും നമ്മെ വിശ്വാസത്തിൽ ശക്തമാക്കുകയും ചെയ്യുന്നു.

ഉപസംഹാരം:

വ്യക്തിപരമായ പ്രാർത്ഥനയും ദിനംപ്രതി ദൈവവചനത്തിൽ സംയോജിപ്പിച്ച് ആത്മീയ വളർച്ച നേടുക എന്നത് ഒരിടത്തോളം നല്ല ആത്മീയ ജീവിതത്തിനായി അനിവാര്യമായ ഘടകമാണ്. ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ചുകൊണ്ടുള്ള സമർപ്പിതജീവിതം നമ്മുടെ ആത്മസമ്പർക്കത്തെ വളർത്തുന്നു.

ദിവസേന പ്രാർത്ഥിക്കുകയും, സമർപ്പണത്തിൽ ദൈവവുമായി ഒരുമിച്ചുനടക്കുകയും ചെയ്യുന്നത് നമുക്ക് ആത്മീയശാന്തിയും വിജയവുമാണ് നൽകുന്നത്.

This article can further elaborate on daily spiritual practices, giving practical advice for readers on how to incorporate prayer and devotion into their routine for spiritual growth.

]]>
https://vazhivilakku.com/personal-devotion-and-daily-prayer/feed/ 0 91