ഇന്ത്യയിലെ സെന്റ് തോമസ് ക്രിസ്ത്യാനികൾ.
എ ഡി ഒന്നാം നൂറ്റാണ്ടിൽ അപ്പോസ്തലനായ വി. തോമസിന്റെ പ്രബോധനത്താൽ സ്ഥാപിതമായ സമൂഹമാണ് ഇന്ത്യയിലെ സെന്റ് തോമസ് ക്രിസ്ത്യാനികൾ എന്ന് വിശ്വസിക്കപ്പെടുന്നു.
അപ്പോസ്തലനായ തോമസിനെ പേർഷ്യൻ സാമ്രാജ്യത്തിൽ സുവിശേഷം പ്രസംഗിക്കാൻ ക്രിസ്തു അയച്ചതായി കരുതപ്പെടുന്നു,ഉത്ഥിതന്റെ വിരിമാറില് സ്പര്ശിച്ച് എന്റെ കര്ത്താവേ എന്റെ ദൈവമേ (യോഹ.20:28) എന്ന്. ഉദ്ഘോഷിച്ച തോമാശ്ലീഹാ, ആദ്യനൂറ്റാണ്ടിന്റെ പകുതിയോടെ തെക്കേ ഇന്ത്യയില് എത്തിച്ചേരുകയും വിശ്വാസത്തിന്റെ വിത്തുകള് പാകുകയും ചെയ്തു എന്ന സജീവ ക്രൈസ്തവ പാരമ്പര്യം മാര്ത്തോമ്മാ ക്രിസ്ത്യാനി കളുടെ ഇടയില് നിലനിനിന്നിരുന്നു.
ഈ കാലയളവിൽ പേർഷ്യൻ സാമ്രാജ്യം അത് ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറ് വരെ വ്യാപിച്ചു കിടന്നു. പേർഷ്യയിലുടനീളവും അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പോലുള്ള സ്ഥലങ്ങളിലും ക്രിസ്ത്യൻ കമ്മ്യൂണിറ്റികൾ സ്ഥാപിച്ചു. ജറുസലേം സൂനഹദോസിനായി അപ്പോസ്തലനായ തോമസ് ജറുസലേമിലേക്ക് മടങ്ങിയെന്നും തുടർന്ന്, അപ്പോസ്തലന്മാർ രണ്ടാമത് ചിതറിപ്പോയ സമയത്ത്, അറബിക്കടലിലെ സോകോത്ര എന്ന ദ്വീപിലേക്കും അവിടെ നിന്ന് കടൽ കടന്ന് ദക്ഷിണേന്ത്യയിലേക്കും യാത്ര ചെയ്തുവെന്നും പരമ്പരാഗത വിവരണങ്ങൾ പറയുന്നു. കൊടുങ്ങല്ലൂരിനടുത്തുള്ള മുസിരിസ് എന്നറിയപ്പെടുന്ന മാലിയങ്കരയിലാണ് തോമസ് അപ്പോസ്തലൻ വന്നിറങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു.
പശ്ചിമേഷ്യയിലെ പലസ്തീനില്നിന്ന് ശ്ലീഹന്മാര് കര്തൃ കല്പനാനുസൃതം ലോകത്തിന്റെ നാനാഭാഗത്തേയ്ക്കും പോയി സുവിശേഷം പ്രസംഗിച്ചു. ഭാരതത്തിന്റെ ശ്ലീഹാ ആയത് മാര് തോമയാണ്. ഇത്രയും വിദൂരമായ സ്ഥലത്ത് മറ്റൊരു ശ്ലീഹായും പോയതായി അറിയില്ല. പൗലോസ് ശ്ലീഹാ സ്പെയിന്വരെ പോയി. 12 അപ്പോസ്തലന്മാർ യേശുവിന് ഉണ്ടായിരുന്നു എങ്കിലും ബൈബിളിലെ സുവിശേഷങ്ങളിൽ ഒഴികെ വേറെ ഒരിടത്തു൦ ഈ 12 പേരുടെ പേരു൦ പ്രവർത്തന സ്ഥലങ്ങളു൦ നമ്മൾ കാണുന്നില്ല. അപ്പോസ്തോല പ്രവൃത്തിയിൽ 7 പേരെ പറ്റി മാത്രമാണ് നേരിയ പരാമർശം ഉള്ളത്. ബാക്കി 5 പേരെ കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമാണ്.പക്ഷേ ക്രൈസ്തവ സഭയുടെ ചരിത്ര പാരമ്പര്യങ്ങൾ ഇത് വ്യക്തമായി സൂക്ഷിക്കുന്നുണ്ട്.
ബര്ത്തലോമിയോ ഭാരത്തില് വന്നു എന്ന് രണ്ടാ൦ നൂറ്റാണ്ടിലെ സഭാചരിത്രകാരനായ യൂസേബിയസ് പറയുന്നു. പാര്ത്തിയായിലെ വിവിധ സെമിറ്റിക് വിഭാഗങ്ങളോടും മറ്റു ജനതകളോടും പ്രസംഗിച്ചശേഷം ഭാരതത്തിലെ യഹൂദരോടും അവര്വഴി യഹൂദരല്ലാത്തവരോടും പ്രസംഗിക്കാനായിരിക്കാം ശ്ലീഹാ എത്തിയത്. അന്നത്തെ കാലത്ത് ഭാരതത്തില് എത്തണമെങ്കില് അതിനു തക്ക കാരണങ്ങളുണ്ടായിരിക്കണം.
AD 52 ല് മുസരിസ് (കൊടുങ്ങല്ലൂര്) എന്ന പുരാതന തുറമുഖത്ത് ശ്ലീഹാ എത്തിച്ചേർന്നുവെന്ന് പാരമ്പര്യം സാക്ഷിക്കുന്നു. കച്ചവടത്തിനായി എത്തിയ യഹൂദന്മാരുടെ കോളനികള് അന്നത്തെ കേരളത്തില് ഉണ്ടായിരുന്നു. പശ്ചാത്യലോകവുമായി കച്ചവടം നടത്തി ഈ യഹൂദന്മാര് ജീവിച്ചു. ക്രി.വ. ഒന്നാം നൂറ്റാണ്ട് ഇത്തരം കച്ചവടം അത്യുച്ചകോടിയിലെത്തിയ കാലഘട്ടമായിരുന്നു യഹൂദരുടെ സാന്നിദ്ധ്യമാണ് അദ്ദേഹത്തെ ഇവിടെ കൊണ്ടെത്തിച്ചത്. കച്ചവടക്കാരായ യഹൂദരോട് അറമായ ഭാഷയില് അദ്ദേഹം പ്രസംഗിച്ചു. അവര്വഴി മറ്റു ജനപദങ്ങളോടും പ്രസ൦ഗിച്ചു . കൊടുങ്ങല്ലൂര്, പാലയൂര് തുടങ്ങി. സ്ഥലങ്ങളില് യഹൂദന്മാര് ധാരാളമുണ്ടായിരുന്നു. കാണാതെ പോയ ഇസ്രായേൽ ഗോത്രത്തിലെ ജനങ്ങളുടെ അടുക്കൽ ചെന്ന് സുവിശേഷം പ്രസ൦ഗിക്കുവാനാണ് യേശു ശിഷ്യന്മാരെ ഉപദേശിച്ചിരുന്നത്. ( മത്തായി :10:6) അങ്ങനെയാണ് മുൻ ഭാഗങ്ങളിൽ സൂചിപ്പിച്ചിരുന്നത് പോലെ ഇസ്രായേലിൽ നിന്ന് പ്രവാസകാലത്തു നഷ്ടമായി പോയ പത്ത് ഇസ്രായേൽ ഗോത്രങ്ങളെ തേടി തോമാശ്ലീഹാ ഇന്ത്യയിൽ എത്തുന്നത്. ഗൊണ്ടഫോറസിൻറെ പാർത്ഥ്യരാജ്യത്തിൽ ആദ്യമായി എത്തി ചേർന്ന തോമാശ്ലീഹാ അഫ്ഗാൻ പ്രവിശ്യകളിൽ പ്രവർത്തിച്ച ശേഷം AD 48 ൽ ജെറുസലേം സുന്നഹദോസിൽ പങ്കെടുക്കുന്നതിനായി ജെറുസലേമിലേക്ക് മടങ്ങി പോയി. പിന്നീട് AD 52 ൽ വീണ്ടും ഇന്ത്യയിലേക്ക് വന്നു. പാശ്ചാത്യലോകത്തുനിന്ന് മണ്സൂണ് കാറ്റിന്റെ ഗതിയനുസരിച്ച് കുറഞ്ഞസമയം കൊണ്ട് ഭാരതത്തിലെത്താം എന്നു കണ്ടുപിടിക്കപ്പെട്ടതോടെ കേരളവും പാശ്ചാത്യലോകവുമായുള്ള വ്യാപാരബന്ധം ആയിരം മടങ്ങായി വർദ്ധിച്ചു. ഇപ്രകാരമുള്ള വ്യാപാരികളുടെ കൂടെയാകാം മാര്തോമാ കേരളത്തിലെത്തിയത്. റോമക്കാര് കടലിലെ വഴികളൊക്കെ കൊള്ളക്കാരില്നിന്ന് സുരക്ഷിതമാക്കി. പശ്ചിമേഷ്യയില് നിന്ന് മാര് തോമാശ്ലീഹാ കൊടുങ്ങല്ലൂരിനടുത്തുള്ള മാല്യങ്കര എന്ന സ്ഥലത്താണ് വന്നിറങ്ങിയതും ആദ്യം സുവിശേഷം പ്രസംഗിച്ചതും സഭ സ്ഥാപിച്ചതും. അക്കാരണത്താല് തോമാശ്ലീഹാ സ്ഥാപിച്ച സഭ “മലങ്കരസഭ ” എന്ന് അറിയപ്പെടുന്നു.
കേരളത്തില് മാര് തോമാശ്ലീഹാ എഴു സ്ഥലങ്ങളില് പള്ളികള് സ്ഥാപിച്ചു എന്നതിന് കുരിശു നാട്ടി എന്നല്ല, എഴു സഭാസമൂഹങ്ങള്ക്കു ജന്മം നല്കി എന്നര്ത്ഥം. പ്രസ്തുത സ്ഥലങ്ങളില് ദീര്ഘകാലം താമസിച്ച് സുവിശേഷത്തിനു സാക്ഷ്യം നല്കി: കൊടുങ്ങല്ലൂര്, പുലയൂര്, പറവൂര് (കോട്ടയ്ക്കാവ്), കോക്കമംഗലം, കൊല്ലം, നിരണം (തൃപ്പലേശ്വരം), ചായല് (നിലയ്ക്കല്) എന്നിവയാണ് എഴുസ്ഥലങ്ങള്. കേരള ക്രൈസ്തവ സഭയുടെ അതിപ്രാചീന കേന്ദ്രങ്ങളായിരുന്നു മേല്പറഞ്ഞ ഏഴുകേന്ദ്രങ്ങള്. ഓരോന്നിനെപ്പറ്റിയും അടുത്ത ഭാഗങ്ങളിൽ പ്രതിപാദിക്കാം.
കേരളത്തിലെ സെന്റ് തോമസ് ക്രിസ്ത്യാനികൾ നമ്പൂതിരിമാർ മത൦ മാറി ക്രിസ്ത്യാനികൾ ആയതാണെന്ന ഒരു വാദം നിലനിൽക്കുന്നുണ്ട്. അത് തികച്ചും വാസ്തവ വിരുദ്ധമാണ്. സെൻറ് തോമസ് AD 52ൽ കൊടുങ്ങല്ലൂരിൽ വന്നിറങ്ങുമ്പോൾ നമ്പൂതിരി അഥവാ ബ്രാഹ്മണർ എന്ന ഒരു ജന സമൂഹം ഇവിടെ ഉണ്ടായിരുന്നില്ല എന്നു൦, ബ്രാഹ്മണരുടെ കേരളാഗമന൦ 8 നൂറ്റാണ്ടിൽ മാത്രമാണെന്നു൦ ചരിത്രകാരന്മാർ എഴുതുന്നു.
“In the light of research and studies making use of the epigeaphic and literary sources, modern histeriographers like pro. Elamkulam kunjan pillai came to the conclusion that the ancestors of present day Nambudiris established their temple centered gramas in the span of the 8/9 th centuries in Kerala. Only by the 9/10 th Centuries of Christian era, many of the temples in Kerala were constructed… “
കേരളത്തിലെ നമ്പൂതിരി ചരിത്രം പറയുന്ന കേരളോല്പത്തിയിൽ പറയുന്ന 32 നമ്പൂതിരി ഗ്രാമങ്ങളെ സംബന്ധിച്ചു Pro. MGS നാരായണൻ ഇങ്ങനെ എഴുതുന്നു………. ………….” The Keralolpathy contains the exagrated and glorified self- image of Namboothiris rather than a connected and continues history of the society as a whole…..
“കേരളോല്പത്തിയിൽ പ്രതിപാദിക്കുന്ന 32 ഗ്രാമങ്ങളെ സംബന്ധിച്ചു പടന൦ നടത്തിയ ഡോ. കേശവൻ വെളുത്താട്ടിൻറെ പഠനങ്ങളിൽ നമ്പൂതിരി കുടിയേറ്റങ്ങളുടെ കാലം 8 നൂറ്റാണ്ടിൽ ആണെന്ന് തെളിഞ്ഞിട്ടുണ്ട്. നമ്പൂതിരി കുടിയേറ്റങ്ങൾ നടന്നത് എട്ടാം നൂറ്റാണ്ടിൽ ആണെന്നിരിക്കേ ഒന്നാം നൂറ്റാണ്ടിൽ വന്ന സെന്റ് തോമസ് നമ്പൂതിരിമാരെ ക്രിസ്ത്യാനികളാക്കി എന്ന് പറയുന്നത് ചരിത്രത്തിന് നിരക്കുന്നതല്ല.
ക്രൈസ്തവസഭയുടെ ആദ്യ നൂറ്റാണ്ടുകളില് ജീവിച്ചിരുന്ന അനേകം പിതാക്കന്മാര്, മാര്തോമാശ്ലീഹയുടെ ഭാരതത്തിലെ സുവിശേഷവേല, രക്തസാക്ഷിത്വം, കല്ലറ ആദിയായവയെപ്പറ്റി സ്പഷ്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്.
സഭാപിതാവായ മാര് അപ്രേം മൂന്നാ൦ നൂറ്റാണ്ടിൽ (+373) മാര് തോമാശ്ലീഹായെ പ്രകീര്ത്തിക്കുന്ന പല സ്തുതിപ്പുകള് എഴുതിയിട്ടുണ്ട്. അവയിലൊന്ന് ഇപ്രകാരമാണ്.
“………………………വലിയ ഗോളത്തില് നിന്നു രശ്മിപോലെ പുറപ്പെടുന്നവനേ, നീ ഭാഗ്യവാന്. നിന്റെ അനുഗ്രഹീതമാകുന്ന പ്രഭാതം ഇന്ത്യയുടെ അന്ധകാരത്തെ മാറ്റുന്നു. പന്ത്രണ്ടുപേരില് ഒരുവനായ വലിയ ദീപമേ, കുരിശില് നിന്നുള്ള തൈലത്താല് നിറഞ്ഞവനായി ഇന്ത്യയുടെ ഇരുട്ടുനിറഞ്ഞ നിശയെ ദീപം കൊണ്ടു നീ നിറയ്ക്കുന്നു. തന്റെ ഏകജാതനു വിവാഹം ചെയ്തു കൊടുക്കുവാന് മഹാരാജാവ് ഇന്ത്യയിലേക്കയച്ചതിനാല് നീ ഭാഗ്യവാനാകുന്നു. നീ കറുത്ത വധുവിനെ മഞ്ഞിനേക്കാള് വെളുത്ത വസ്ത്രത്തെക്കാളും പ്രശോഭിതയാക്കി. ഈ മുത്തു സ്വന്തമാക്കിയ വാഴ്ത്തപ്പെട്ട നഗരമേ, നീ ഭാഗ്യവതിയാകുന്നു. ഇതിനേക്കാള് മഹത്തരമായ ഒന്നു നല്കുവാന് ഇന്ത്യയ്ക്കില്ല. ഈ അമൂല്യ രത്നം സ്വന്തമാക്കുവാന് അര്ഹയായിത്തീര്ന്ന നീ ഭാഗ്യവതിയാകുന്നു. കണ്ടാലും! ഇന്ത്യയില് നിന്റെ അത്ഭുതങ്ങള് ഞങ്ങളുടെ നാട്ടില് നിന്റെ വിജയവും എല്ലായിടത്തും നിന്റെ തിരുനാളും……………….”
മലങ്കരയുടെ മണ്ണിനേ വെൺമഞ്ഞു പോലെ പ്രശോഭിതമാക്കിയ തോമാശ്ലീഹായുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചു൦ സപ്തദൈവാലയങ്ങളെ സ൦ബന്ധിച്ചു൦ അടുത്ത ഭാഗങ്ങളിൽ…………. തുടരും….
Mathews Mathew.